നിയമസഭാ സമ്മേളനം എട്ട് മുതൽ; സംസ്ഥാന ബജറ്റ് 15 ന്

Published : Jan 01, 2021, 11:26 AM IST
നിയമസഭാ സമ്മേളനം എട്ട് മുതൽ; സംസ്ഥാന ബജറ്റ് 15 ന്

Synopsis

പ്രത്യേക മന്ത്രിസഭായോഗം ചേര്‍ന്നാണ് നിയമസഭാ സമ്മേളനത്തിനുള്ള തീയതി തീരുമാനിച്ചത്. ശുപാര്‍ശ  ഗവര്‍ണറുടെ അനുമതിക്കായി സമര്‍പ്പിക്കും   

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ശേഷിക്കെ നിയമസഭയുടെ ബജറ്റ് സമ്മേളനം അടുത്ത ആഴ്ച തുടങ്ങുന്നു. ജനുവരി എട്ട് മുതൽ നിയമസഭാ സമ്മേളനം തുടങ്ങാനാണ് തീരുമാനം. പ്രത്യേക മന്ത്രിസഭായോഗം ചേര്‍ന്നാണ് നിയമസഭാ സമ്മേളനത്തിനുള്ള തീയതി തീരുമാനിച്ചത്. ശുപാര്‍ശ  ഗവര്‍ണറുടെ അനുമതിക്കായി സമര്‍പ്പിക്കും.

ജനുവരി പതിനഞ്ചിനാണ് സംസ്ഥാന ബജറ്റ് അവതരിപ്പിക്കുന്നത്. ധനമന്ത്രി തോമസ് ഐസക് ബജറ്റ് അവതരണത്തിനുള്ള മുന്നൊരുക്കങ്ങൾ ആഴ്ചകൾക്ക് മുന്നേ തുടങ്ങിക്കഴിഞ്ഞു. കേരള പര്യടനത്തിന്റെ ഭാഗമായി വിവിധ ജില്ലകളിൽ മുഖ്യമന്ത്രി നടത്തുന്ന കൂടിക്കാഴ്ചകളിൽ ഉയര്‍ന്ന് വരുന്ന നിര്‍ദ്ദേശങ്ങൾ കൂടി കണക്കിലെടുത്താവും ബജറ്റ് അവതരണമെന്നാണ് വിവരം. 

 

PREV
click me!

Recommended Stories

ചലച്ചിത്ര പ്രവർത്തകയുടെ പരാതിയിൽ കേസ്: 'ആരോടും അപമര്യാദയായി പെരുമാറിയിട്ടില്ല, പരാതിക്കാരി തെറ്റിദ്ധരിച്ചതാകാം'; പി ‌ടി കുഞ്ഞുമുഹമ്മദ്
'നിവർന്നു നിന്ന് വിളിച്ചുപറഞ്ഞ ആ നിമിഷം ജയിച്ചതാണവൾ'; ദിലീപിന്‍റെ മുഖം ഹണി വർഗീസിൻ്റെ വിധി വന്നിട്ടും പഴയപോലെ ആയിട്ടില്ലെന്ന് സാറാ ജോസഫ്