രാത്രിയിൽ ജോലി കഴിഞ്ഞ് സ്കൂട്ടറില്‍ മടങ്ങവെ നഴ്സിന് നേരെ ആക്രമണം, പ്രതിക്കായി അന്വേഷണം ഊര്‍ജ്ജിതം

Published : Jul 23, 2023, 12:01 AM IST
രാത്രിയിൽ ജോലി കഴിഞ്ഞ് സ്കൂട്ടറില്‍ മടങ്ങവെ നഴ്സിന് നേരെ ആക്രമണം, പ്രതിക്കായി അന്വേഷണം ഊര്‍ജ്ജിതം

Synopsis

യുവതിയുടെ പരാതിയില്‍ കാളിയാര്‍ പൊലീസ് കേസ് രജിസ്റ്റ്‍ ചെയ്ത് അന്വേഷണം തുടങ്ങി. പ്രതി പ്രദേശവാസിയല്ലെന്നാണ് പൊലീസ് നല്‍കുന്ന വിവരം.

തൊടുപുഴ: വണ്ണപ്പുറത്ത് ജോലികഴിഞ്ഞ് വീട്ടിലേക്ക് പോകുകയായിരുന്ന നഴ്സിനെ അക്രമിച്ച കേസിലെ പ്രതിക്കായി പൊലീസ് തിരച്ചില്‍ ഊര്‍ജ്ജിമാക്കി. ബൈക്കിലെത്തിയ പ്രതിയെ കണ്ടെത്താന്‍ സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെയാണ് അന്വേഷണം.

വ്യാഴാഴ്ച്ച രാത്രി 8.30നാണ് കേസിനാസ്പദമായ സംഭവം നടന്നത്. വണ്ണപ്പുറത്തെ സ്വകാര്യ ആശുപത്രിയില് നഴ്സായ യുവതി തിരികെ വീട്ടിലേക്ക് പോകുന്നതിനിടെയായിരുന്നു സംഭവം. സ്കൂട്ടറില്‍ സഞ്ചരിക്കുന്നതിനിടെ ജനവാസമില്ലാത്ത സ്ഥലത്തെത്തിയപ്പോള്‍ പുറകെ ബൈക്കിലെത്തിയ ആള്‍ ഉപദ്രവിക്കുകയായിരുന്നു. പേടി മൂലം സ്കൂട്ടര്‍ മുന്നോട്ടെടുക്കാനായില്ലെന്നും തുടര്‍ന്ന് ഉച്ചത്തില്‍ നിലവിളിച്ചപ്പോള്‍ പ്രതി ഓടി രക്ഷപെട്ടെന്നുമാണ് യുവതി കാളിയാര്‍ പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നത്. ഉടന്‍ തന്നെ തോട്ടടുത്ത ആശുപത്രിയിലെത്തിച്ച് യുവതിക്ക് പ്രാഥമിക ചികില്‍സ നല്‍കി.

മണിപ്പൂരിൽ സ്വാതന്ത്ര്യ സമര സേനാനിയുടെ ഭാര്യയെ ജീവനോടെ ചുട്ടുകൊന്നു, കൊടുംക്രൂരത

യുവതിയുടെ പരാതിയില്‍ കാളിയാര്‍ പൊലീസ് കേസ് രജിസ്റ്റ്‍ ചെയ്ത് അന്വേഷണം തുടങ്ങി. പ്രതി പ്രദേശവാസിയല്ലെന്നാണ് പൊലീസ് നല്‍കുന്ന വിവരം. വിജനമായ സ്ഥലത്ത് ഇരുട്ടുള്ള സമയത്തായതിനാല്‍ ആളെ തിരിച്ചറിയാൻ യുവതിക്ക് കഴിയാത്തതാണ് വെല്ലുവിളി. തോട്ടടുത്ത പ്രദേശത്ത് നിന്നും ലഭിച്ച സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചാണ് ഇപ്പോള്‍ അന്വേഷണം നടക്കുന്നത്.ഇതിലെ ആ സമയങ്ങള്‍ കടന്നുപോയ വണ്ടികള്‍ പരിശോധിച്ചാല്‍ പ്രതിയെ കണ്ടെത്താനാകുമെന്നാണ് പൊലീസിന്‍റെ പ്രതിക്ഷ. മൊബൈള്‍ ടവര്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

വിഴിഞ്ഞം: ചരിത്ര കുതിപ്പിന് ഇന്ന് തുടക്കം കുറിക്കുന്നു; രണ്ടാം ഘട്ട നിർമ്മാണം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും
മോദിയുടെ വേദിയിലെ 'അകലം'; ശ്രീലേഖയുടെ പ്രതികരണം; ''ക്ഷണിച്ചാലല്ലാതെ അടുത്തേക്ക് പോകരുതെന്നാണ് പരിശീലിച്ചത്'