തദ്ദേശ സ്ഥാപനങ്ങളിൽ ഓഡിറ്റ് നടത്താത്തത് അഴിമതിയെന്ന് ചെന്നിത്തല, വാർത്ത പുറത്തായതിൽ ഡയറക്ടർക്ക് അതൃപ്തി

Published : Oct 22, 2020, 03:47 PM ISTUpdated : Oct 22, 2020, 05:16 PM IST
തദ്ദേശ സ്ഥാപനങ്ങളിൽ ഓഡിറ്റ് നടത്താത്തത് അഴിമതിയെന്ന് ചെന്നിത്തല, വാർത്ത പുറത്തായതിൽ ഡയറക്ടർക്ക്  അതൃപ്തി

Synopsis

തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലെ ഓഡിറ്റ് വിവാദം വാർത്ത പുറത്തായതിൽ അതൃപ്തി പ്രകടിപ്പിച്ച് ലോക്കൽ ഫണ്ട് ഡയറക്ടർ.  ഓഡിറ്റ് വിഭാഗത്തിലെ ഉദ്യോഗസ്ഥരുടെ വാട്സാപ്പ് കൂട്ടായ്മയിലാണ് ഡി സാങ്കി അതൃപ്തി പ്രകടിപിച്ചത്  

കൊച്ചി: തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിൽ ഓഡിറ്റ് നടക്കാത്തതിൽ തെറ്റായ കാരണം ചൂണ്ടിക്കാട്ടിയ ഡയറക്ടറെ പുറത്താക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലെ കണക്കുകൾ ഓഡിറ്റ് ചെയ്യാനുള്ള നിർദ്ദേശം ധനവകുപ്പ് നൽകണം. അഴിമതി മൂടി വെക്കാനാണ് ഓഡിറ്റ് നടത്താത്തത്. ഓഡിറ്റ് മാറ്റി വച്ച് സർക്കാർ അഴിമതിക്ക് കുട പിടിക്കുകയാണ്.  നിയമ നടപടികളുമായി മുന്നോട്ട് പോകുമെന്നും ചെന്നിത്തല വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി. 

അതേ സമയം ഓഡിറ്റ് വിവാദം വാർത്ത പുറത്തായതിൽ ലോക്കൽ ഫണ്ട് ഡയറക്ടർ വാട്സ് ആപ്പ് ഗ്രൂപ്പ് കൂട്ടായ്മയിൽ അതൃപ്തി പ്രകടിപ്പിച്ചു. ഓഡിറ്റ് വിഭാഗത്തിലെ ഉദ്യോഗസ്ഥരുടെ വാട്സാപ്പ് കൂട്ടായ്മയിലാണ് ഡി സാങ്കി അതൃപ്തി പ്രകടിപ്പിച്ചത്. എന്നാൽ വാർത്താപ്രാധാന്യം ലഭിച്ചത് വ്യക്തിപരമായി ഗുണം ചെയ്യുമെന്നുമാണ് ഡി.സാങ്കിയുടെ വാട്സാപ്പ് സന്ദേശം. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

നടിയെ ആക്രമിച്ച കേസ്; പ്രബലരായ ആളുകള്‍ പ്രതിസ്ഥാനത്ത് നില്‍ക്കുമ്പോൾ കേസ് അട്ടിമറിക്കാന്‍ സാധ്യത ഏറെ: ദീദി ദാമോദരന്‍
മന്ത്രി സജി ചെറിയാൻ സഞ്ചരിച്ചിരുന്ന വാഹനം അപകടത്തിൽപ്പെട്ടു; ആർക്കും പരിക്കില്ല