
കരിപ്പൂര്‍: കരിപ്പൂര്‍ അന്താരാഷ്ട്ര വിമാന താവളത്തിലെ അപകടം സംബന്ധിച്ചുള്ള വിവരങ്ങള്‍ അന്വേഷിക്കാന്‍ ഹോട്ട് ലൈന്‍ തുറന്നു. ഇന്ന് വൈകീട്ട് എട്ടുമണിയോടെയാണ് കരിപ്പൂരില്‍ റണ്‍വേയില്‍ നിന്നും വിമാനം തെന്നിമാറി പിളര്‍ന്നത്. അപകടത്തില്‍പ്പെട്ട എയര്‍ ഇന്ത്യ IX1344 എന്ന വിമാനത്തില്‍ യാത്ര ചെയ്തവരുടെ ബന്ധുക്കള്‍ക്ക് വിവരം അറിയാന്‍ 0495 2376901 എന്ന നമ്പറില്‍ ബന്ധപ്പെടാമെന്ന് കോഴിക്കോട് കളക്ടര്‍ അറിയിച്ചു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam