
കൊച്ചി: സേനയിലെ വനിതാ പൊലീസ് ഉദ്യോഗസ്ഥർക്ക് രണ്ട് ദിവസം ആർത്തവ അവധി നൽകണമെന്ന് കേരളാ പൊലീസ് അസോസിയേഷൻ എറണാകുളം റൂറൽ ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. ക്രമരഹിതമായ ഡ്യൂട്ടി മൂലം ശാരീരികമായി പ്രയാസങ്ങൾ ഏറെ അനുഭവിക്കുന്ന തൊഴിലിടമാണ് പൊലീസിന്റേത്. ആർത്തവ സമയങ്ങളിൽ സ്ത്രീകൾക്കുണ്ടാകുന്ന ശാരീരിക ബുദ്ധിമുട്ടുകൾ പരിഗണിക്കണമെന്നാണ് ആവശ്യപ്പെട്ടത്.
മെഡിസിപ്പ് സംവിധാനത്തെ ഉടച്ചുവാർത്ത് ജീവനക്കാർക്ക് ആയാസ രഹിതമായ സേവനം ലഭ്യമാക്കണം. മെഡിസെപ്പിൽ പങ്കാളികളായ പല ആശുപത്രികളിൽ നിന്നും സേവനം ലഭ്യമാകുന്നില്ല. പൊലീസ് ഉദ്യോഗസ്ഥർക്കും സർക്കാർ ജീവനക്കാർക്കും ലഭിക്കേണ്ട ഡി എ കുടിശിക ഉടനടി തീർത്ത് നൽകണം. വർദ്ധിച്ച് വരുന്ന ജീവിതച്ചെലവുകൾ കണക്കിലെടുത്ത് ഭാവിയിൽ സമയബന്ധിതമായി ഡി എ നൽകണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.
മൂവാറ്റുപുഴയിൽ നടക്കുന്ന കെ പി എ എറണാകുളം ജില്ലാ സമ്മേളനം ജില്ലാ പോലീസ് മേധാവി ഡോ വൈഭവ് സക്സേന ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ റൂറൽ ജില്ലാ പ്രസിഡന്റ് പി എസ് ഷിയാസ് അധ്യക്ഷത വഹിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam