സംസ്ഥാനത്തെ പൊലീസ് സംഘടനകളിലെ ഏറ്റവും വലിയ അഴിച്ചുപണി; ഇനി രണ്ട് സംഘടനകൾ മാത്രം, സെപ്‌തംബർ 30 ന് ഉള്ളിൽ തിരഞ്ഞെടുപ്പ്

Published : Jul 27, 2026, 06:40 PM IST
Ramesh Chennithala

Synopsis

സംസ്ഥാനത്തെ പൊലീസ് സംഘടനകൾ പുനഃസംഘടിപ്പിച്ചു. നിലവിലുണ്ടായിരുന്ന മൂന്ന് സംഘടനകളെ ലയിപ്പിച്ച് സിവിൽ പൊലീസ് ഓഫീസർമാർ മുതൽ ഗ്രേഡ് എസ്ഐമാർ വരെ ഒരു സംഘടനയും, എസ്ഐ മുതൽ നോൺ ഐപിഎസ് എസ്പിമാർ വരെ മറ്റൊരു സംഘടനയുമാക്കി മാറ്റി.

തിരുവനന്തപുരം : സംസ്ഥാനത്തെ പൊലീസ് സംഘടനകളിൽ വൻ അഴിച്ചുപണിയുമായി ആഭ്യന്തര വകുപ്പ് ഉത്തരവിറക്കി. നിലവിലുണ്ടായിരുന്ന മൂന്ന് പൊലീസ് സംഘടനകളെ പുനഃസംഘടിപ്പിച്ച് രണ്ട് സംഘടനകളാക്കി ചുരുക്കി. പൊലീസ് അസോസിയേഷനും, കേരള സീനിയർ ഓഫീസേഴ്സ് അസോസിയേഷനും. ഇതോടെ വർഷങ്ങളായി പ്രവർത്തിച്ചിരുന്ന 'കേരള പൊലീസ് ഓഫീസേഴ്‌സ് അസോസിയേഷൻ' എന്ന സംഘടന ഇല്ലാതായി. 

പുതിയ ഉത്തരവ് പ്രകാരം സിവിൽ പൊലീസ് ഓഫീസർ മുതൽ ഗ്രേഡ് എസ് ഐ വരെയുള്ളവരെ പൊലീസ് അസോസിയേഷനിൽ ഉൾപ്പെടുത്തി. എസ് ഐ മുതൽ നോൺ ഐപിഎസ് എസ് പിമാർവരെ ഉൾപ്പെടുന്ന കേരള സീനിയർ ഓഫീസേഴ്സ് അസോസിയേഷൻ എന്ന സംഘടനയാകും. കേരള പൊലീസ് ഓഫീസേഴ്‌സ് അസോസിയേഷനെന്ന സംഘടന ഇതോടെ ഇല്ലാതായി.  

സെപ്‌തംബർ 30 ന് ഉള്ളിൽ പുതിയ സംഘടകളിൽ തെരെഞ്ഞെടുപ്പ് നടത്തണമെന്ന് ആഭ്യന്തരവകുപ്പ് നിർദ്ദേശിച്ചു. നിലവിൽ ഇടത് അനുഭാവികളായ ഉദ്യോഗസ്ഥരാണ് സംഘടനയുടെ തലപ്പത്തുള്ളത്. പുതിയ തെരഞ്ഞെടുപ്പോടെ സംഘടകളുടെ നിയന്ത്രണം പിടിക്കാനാണ് കോൺഗ്രസ് അനുകൂല പൊലീസ് ഉദ്യോഗസ്ഥരുടെ നീക്കം. സംസ്ഥാനത്തെ പൊലീസ് സംഘടനയിൽ നടക്കുന്ന വലിയ അഴിച്ചുപണിയാണ് ഇത്. പൊലീസ് ഓഫീസേഴ്‌സ് അസോസിയേഷന്റെ ആസ്തികൾ പുതിയ രണ്ട് സംഘടകൾ പങ്കുവയ്ക്കും.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

പണം അത്യാവശ്യമായി വന്നാൽ പോയി ചാടി വീഴരുത്! വ്യാജ ലോണ്‍ ആപ്പുകള്‍ക്കെതിരെ ജാഗ്രതാ നിര്‍ദ്ദേശവുമായി കേരള പൊലീസ്
ആഭ്യന്തരമന്ത്രി നിർദേശം നൽകി, ടി ജി മോഹൻദാസിനെതിരെ അന്വേഷണം, വിവാദപരാമർശത്തിൽ നടപടി