എൻഡിഎ മുന്നണി ബന്ധം പരാമർശിക്കാതെയാണ് ട്വന്റി ട്വന്റി പ്രചാരണ പോസ്റ്ററുകൾ ഇറക്കിയിരിക്കുന്നത്. പ്രചാരണ പ്രവർത്തനങ്ങളിൽ ബിജെപി പ്രവർത്തകരെ ഒഴിവാക്കി എന്നും ആക്ഷേപം. ബിജെപി - ട്വന്റി ട്വന്റി കൂട്ടുകെട്ടിന് പിന്നാലെ വിവാദങ്ങളുടെ പുറത്ത് ഭരണം നഷ്ടമായ പഞ്ചായത്താണ് പൂതൃക്ക.

കൊച്ചി: എറണാകുളം പൂതൃക്ക പഞ്ചായത്തിലെ ഉപതെരഞ്ഞെടുപ്പിൽ ട്വന്റി ട്വന്റി ഒറ്റയ്ക്ക് മത്സരിക്കുന്നു. എൻഡിഎ മുന്നണി ബന്ധം പരാമർശിക്കാതെയാണ് ട്വന്റി ട്വന്റി പ്രചാരണ പോസ്റ്ററുകൾ ഇറക്കിയിരിക്കുന്നത്. പ്രചാരണ പ്രവർത്തനങ്ങളിൽ ബിജെപി പ്രവർത്തകരെ ഒഴിവാക്കി എന്നും ആക്ഷേപം. ബിജെപി - ട്വന്റി ട്വന്റി കൂട്ടുകെട്ടിന് പിന്നാലെ വിവാദങ്ങളുടെ പുറത്ത് ഭരണം നഷ്ടമായ പഞ്ചായത്താണ് പൂതൃക്ക. ട്വന്റി ട്വന്റിയുടെ മെമ്പറും പഞ്ചായത്ത് പ്രസിഡന്റുമായിരുന്ന പൂജാ ജോമോൻ രാജിവച്ചതിനെത്തുടർന്നാണ് പൂതൃക്ക പഞ്ചായത്തില്‍ ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്.

YouTube video player