ഡോർ തുറന്നിട്ട് ചീറിപ്പായുന്ന ബസുകൾ ജാഗ്രത, പണികിട്ടും; ഒരാഴ്ചയ്ക്കിടെ 2,021 ബസുകള്‍ക്കെതിരെ കേസ്, പരിശോധനയുമായി കേരള പൊലീസ്

Published : Oct 07, 2026, 08:53 PM IST
Private Bus

Synopsis

ബസുകള്‍ ഓടുമ്പോള്‍ വാതിലുകള്‍ നിര്‍ബന്ധമായും അടച്ചിടുന്നുണ്ടെന്നും അവ സുരക്ഷിതമാണെന്നും ഉറപ്പുവരുത്താനാണ് ഡ്രൈവ് സംഘടിപ്പിച്ചത്. ഡ്രൈവിന്‍റെ ഭാഗമായി 31,408 ബസ്സുകള്‍ പരിശോധിക്കുകയും നിയമലംഘനം നടത്തിയ 2021 ബസ്സുകള്‍ക്കായി 5,57,000 രൂപ പിഴ ഈടാക്കുകയും ചെയ്തു.

തിരുവനന്തപുരം: വാതിലുകള്‍ തുറന്നുവെച്ച് സര്‍വീസ് നടത്തുന്ന ബസുകള്‍ക്കെതിരെ പരിശോധനയുമായി കേരള പൊലീസ്. സെപ്റ്റംബര്‍ 23 മുതല്‍ 30 വരെ സംസ്ഥാനവ്യാപകമായി സംഘടിപ്പിച്ച സ്പെഷ്യല്‍ ഡ്രൈവില്‍ നിയമലംഘനം നടത്തിയ 2021 ബസുകള്‍ക്കെതിരെ നടപടിയെടുത്തു. തുറന്നുവെച്ച വാതിലിലൂടെ യാത്രക്കാര്‍ തെറിച്ചുവീണുണ്ടായ അപകടങ്ങളില്‍ മരണങ്ങളും ഗുരുതര പരിക്കുകളും റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തിലാണ് പൊലീസ് പരിശോധന നടത്തിയത്. തിരുവനന്തപുരം, എറണാകുളം ജില്ലകളില്‍ തുറന്നുവച്ച വാതിലിലൂടെ തെറിച്ചുവീണുണ്ടായ അപകടങ്ങളില്‍ യാത്രക്കാര്‍ മരണപ്പെടുകയും, തൃശൂര്‍ ജില്ലയില്‍ യാത്രക്കാരന് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

ഈ സാഹചര്യത്തില്‍ ബസുകള്‍ ഓടുമ്പോള്‍ വാതിലുകള്‍ നിര്‍ബന്ധമായും അടച്ചിടുന്നുണ്ടെന്നും അവ സുരക്ഷിതമാണെന്നും ഉറപ്പുവരുത്താനാണ് ഡ്രൈവ് സംഘടിപ്പിച്ചത്. ഡ്രൈവിന്‍റെ ഭാഗമായി 31,408 ബസ്സുകള്‍ പരിശോധിക്കുകയും നിയമലംഘനം നടത്തിയ 2021 ബസ്സുകള്‍ക്കായി 5,57,000 രൂപ പിഴ ഈടാക്കുകയും ചെയ്തു. ഡ്രൈവിന്‍റെ ഭാഗമായി 2014 ബോധവല്‍ക്കരണ പരിപാടികള്‍ നടത്തിയതില്‍ 10,784 പേര് പങ്കെടുത്തു. ട്രാഫിക് ആന്‍ഡ് റോഡ് സേഫ്റ്റി മാനേജ്മെന്‍റ് ഇന്‍സ്പെക്ടര്‍ ജനറലിന്‍റെ മേല്‍നോട്ടത്തില്‍ ജില്ലാ പൊലീസ് മേധാവിമാര്‍, ട്രാഫിക് സോണല്‍ എസ്.പിമാര്‍, എന്‍ഫോഴ്സ്മെന്‍റ് വിഭാഗം എന്നിവരുടെ പങ്കാളിത്തത്തോടെയായിരുന്നു ഡ്രൈവ് നടത്തിയത്.

ഹൈവേ പട്രോള്‍ യൂണിറ്റുകളും എന്‍ഫോഴ്സ്മെന്‍റ് വിഭാഗവും തുടര്‍ന്നുള്ള ദിവസങ്ങളിലും പരിശോധനകള്‍ തുടരും. നിയമലംഘനങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍, ട്രാഫിക് ആന്‍ഡ് റോഡ് സേഫ്റ്റി മാനേജ്മെന്‍റിന്‍റെ റോഡ് സുരക്ഷാ സംരംഭമായ ശുഭയാത്ര വാട്സ്ആപ്പ് നമ്പര്‍ (9747001099) മുഖേന നിയമലംഘനങ്ങളുടെ ഫോട്ടോ, ഓഡിയോ, വീഡിയോ എന്നിവയോടൊപ്പം നിയമലംഘനം നടന്ന ജില്ല, സ്ഥലം, തീയതി, സമയം, വാഹനത്തിന്‍റെ നമ്പര്‍ ഉള്‍പ്പെടെ പൊതുജനങ്ങള്‍ക്ക് അറിയിക്കാവുന്നതാണ്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

കേന്ദ്ര സർവകലാശാലയിലെ വിദ്യാർത്ഥി പ്രതിഷേധം: വിവാദ പ്രസ്താവനയുമായി ആർഎസ്എസ് അനുകൂല അധ്യാപക സംഘടന
സി-ഡിറ്റ് സെന്റര്‍ ഓഫ് എക്സലന്‍സ് നാടിനു സമര്‍പ്പിച്ചു, കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാൻ സഹായകമാകുമെന്ന് മന്ത്രി പികെ കുഞ്ഞാലിക്കുട്ടി