മദ്യപിച്ച് അപകടകരമായി ഔദ്യോഗിക വാഹനം ഓടിച്ചു, ഡിവൈഎസ്പിയുടെ അറസ്റ്റ് രേഖപ്പെടുത്തി

Published : Feb 10, 2025, 09:02 AM IST
മദ്യപിച്ച് അപകടകരമായി ഔദ്യോഗിക വാഹനം ഓടിച്ചു, ഡിവൈഎസ്പിയുടെ അറസ്റ്റ് രേഖപ്പെടുത്തി

Synopsis

ഡിവൈഎസ്പി മദ്യപിച്ച് മനുഷ്യ ജീവന് ആപത്ത് വരും രീതിയിൽ വാഹനം ഓടിച്ചതെന്നും അമിതവേഗതയിലായിരുന്നു വാഹനമെന്നുമാണ് എഫ് ഐ ആറിൽ രേഖപ്പെടുത്തിയിട്ടുള്ളത്.

ആലപ്പുഴ : മദ്യപിച്ച് അപകടകരമായി ഔദ്യോഗിക വാഹനം ഓടിച്ച സംഭവത്തിൽ ഡിവൈഎസ്പിയുടെ അറസ്റ്റ് രേഖപ്പെടുത്തി. സ്റ്റേറ്റ് ക്രൈം റെക്കോർഡ്സ് ബ്യൂറോ ഡിവൈഎസ്പി അനിലിനെയാണ് അറസ്റ്റ് ചെയ്തത്. ഇയാളെ പിന്നീട് ജാമ്യത്തിൽ വിട്ടു. മദ്യപിച്ച് അപകടകരമായി വാഹനം ഓടിച്ചതിനാണ് ഇയാൾക്കെതിരെ കേസെടുത്തത്. ഡിവൈഎസ്പിക്കെതിരെ വകുപ്പ് തല അന്വേഷണം ഉണ്ടാകും.

ഡിവൈഎസ്പി മദ്യപിച്ച് മനുഷ്യ ജീവന് ആപത്ത് വരും രീതിയിൽ വാഹനം ഓടിച്ചതെന്നും അമിതവേഗതയിലായിരുന്നു വാഹനമെന്നുമാണ് എഫ് ഐ ആറിൽ രേഖപ്പെടുത്തിയിട്ടുള്ളത്. ഔദ്യോഗിക ആവശ്യത്തിനാണ് വാഹനം ഉപയോഗിച്ചതെന്നാണ് ഡിവൈഎസ്പിയുടെ മൊഴി. മൊഴി പരിശോധിക്കുമെന്ന് പോലീസ് അറിയിച്ചു. ഇന്നലെ രാത്രിയാണ് ആലപ്പുഴ ചന്തിരൂരിൽ വച്ച് അരൂർ പൊലീസ് ഡിവൈഎസ്പിയെ  കസ്റ്റഡിയിൽ എടുത്തത്. മദ്യപിച്ച് അപകടകരമായി വണ്ടിയോടിച്ചത് പൊലീസിന്റെ ശ്രദ്ധയിൽപ്പെടുകയായിരുന്നു.    

 

 

PREV
click me!

Recommended Stories

'നിവർന്നു നിന്ന് വിളിച്ചുപറഞ്ഞ ആ നിമിഷം ജയിച്ചതാണവൾ'; ദിലീപിന്‍റെ മുഖം ഹണി വർഗീസിൻ്റെ വിധി വന്നിട്ടും പഴയപോലെ ആയിട്ടില്ലെന്ന് സാറാ ജോസഫ്
സത്യം, നീതി, നന്മ എല്ലാം മഹദ്‍വചനങ്ങളിൽ ഉറങ്ങുന്നു, എന്തും വിലയ്ക്കു വാങ്ങാം; വിമർശനവുമായി ശ്രീകുമാരൻ തമ്പി