മോൻസൻ തട്ടിപ്പുകാരനെന്ന് 2020 ൽ ഇന്റലിജൻസ് റിപ്പോർട്ട് നൽകി, ഇഡി അന്വേഷണത്തിനും ശുപാർശ നൽകി

By Web TeamFirst Published Sep 27, 2021, 5:23 PM IST
Highlights

മോൻസനെ കുറിച്ചന്വേഷിക്കണമെന്ന് പൊലീസ് ആസ്ഥാനത്ത് നിന്ന് ഇന്റലിജൻസ് വിഭാഗത്തിന് കത്ത് നൽകിയിരുന്നു

തിരുവനന്തപുരം: പുരാവസ്തു ശേഖര തട്ടിപ്പിൽ പിടിയിലായ മോൻസൻ മാവുങ്കലിനെതിരെ (Monson Mavunkal) 2020 ൽ തന്നെ കേരള പൊലീസ് രഹസ്യാന്വേഷണ വിഭാഗം (Kerala Police Intelligence wing) റിപ്പോർട്ട് നൽകിയിരുന്നു. മോൻസനുള്ളത് പ്രാഥമിക വിദ്യാഭ്യാസം (Primary Education) മാത്രമാണെന്നും ഇയാളുടെ എല്ലാ ഇടപാടുകളും ദുരൂഹമാണെന്നും റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു. ഇന്റലിജൻസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കേസിൽ എൻഫോഴ്സെമെന്റ് അന്വേഷണം ഡിജിപി (DGP) ശുപാർശ ചെയ്തിരുന്നു. 

'മോന്‍സന്‍റെ നിയമവിരുദ്ധ ഇടപാടുകള്‍ അറിയില്ല',തന്‍റെ സാന്നിധ്യത്തില്‍ പണമിടപാട് നടന്നിട്ടില്ലെന്ന് മുന്‍ ഡിഐജി

കേരള പൊലീസിലെ ഉന്നത ഉദ്യോഗസ്ഥരുമായി മോൻസന് അടുത്ത ബന്ധമുണ്ട്. ഇയാൾ വർഷങ്ങൾക്ക് മുൻപ് കോസ്മെറ്റിക് ആശുപത്രി നടത്തിയിരുന്നു. ഇയാളുടെ പുരാവസ്തു ശേഖരത്തിലും ഇന്റലിജൻസ് വിഭാഗം ദുരൂഹത ഉന്നയിച്ചു. ഇതുമായി ബന്ധപ്പെട്ട റിപ്പോർട്ട് ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു. 

മോൻസനെ കുറിച്ചന്വേഷിക്കണമെന്ന് പൊലീസ് ആസ്ഥാനത്ത് നിന്ന് ഇന്റലിജൻസ് വിഭാഗത്തിന് കത്ത് നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു അന്വേഷണം. എന്നാൽ രഹസ്വാന്വേഷണ റിപ്പോർട്ട് പൊലീസിന്റെ പക്കലുണ്ടായിരുന്നപ്പോഴും മോൻസ് ഇതറിയാതെ തന്റെ തട്ടിപ്പുകൾ തുടർന്നുവെന്നാണ് ഇതിൽ നിന്ന് വ്യക്തമാക്കുന്നത്. 

മോൻസൻ മാവുങ്കലിനെ രക്ഷാധികാരി സ്ഥാനത്ത് നിന്നും നീക്കി പ്രവാസി മലയാളി ഫെഡറേഷൻ

അതേസമയം മോൻസൻ മാവുങ്കലുമായി ബന്ധപ്പെട്ട് തനിക്കെതിരെ ഉയർന്ന ആരോപണങ്ങൾ കെട്ടിച്ചമച്ചതെന്ന് കെപിസിസി (KPCC) അധ്യക്ഷൻ കെ സുധാകരൻ (K Sudhakaran) മോൻസൻ മാവുങ്കലുമായി ബന്ധമുണ്ട്. അഞ്ചോ ആറോ ഏഴോ തവണ മോൻസനെ കണ്ടിട്ടുണ്ട്. സംസാരിക്കുകയും ചെയ്തിട്ടുണ്ട്. ഡോക്ടർ എന്ന നിലയിലാണ് പരിചയം. വീട്ടിൽ പോയി പുരാവസ്തു ശേഖരവും കണ്ടിരുന്നു. എന്നാൽ സാമ്പത്തിക തട്ടിപ്പ് പരാതിയെ കുറിച്ച് ഒന്നുമറിയില്ല. പരാതിക്കാരനെ ഇതുവരെ കണ്ടിട്ടില്ലെന്നും നുണ പ്രചാരണത്തെ നിയമപരമായി നേരിടുമെന്നും സുധാകരൻ പറഞ്ഞു.

click me!