ആഭ്യന്തരവകുപ്പിൽ പണി തുടങ്ങി; ഇടത് അനകൂല അസോസിയേഷൻ നേതാവ് തെറിച്ചു, പ്രത്യേക സ്ഥലംമാറ്റ ഉത്തരവിറക്കി ഡിജിപി

Published : May 19, 2026, 08:17 PM ISTUpdated : May 19, 2026, 08:21 PM IST
R Prasanth

Synopsis

10 വർഷമായി യൂണിഫോമിടാതെ സെപെഷ്യൽ ബ്രാഞ്ചിൽ മാത്രം ജോലി ചെയ്തിരുന്ന നേതാക്കളെ ക്രമസമാധാന ചുമതലയിലേക്ക് മാറ്റി. സംസ്ഥാന പ്രസിഡന്‍റ് പ്രശാന്തിനെ ക്ലിഫ് ഹൗസിന്‍റെ സുരക്ഷകൂടി ഉൾപ്പെടുന്ന മ്യൂസിയം എസ്.എച്ച്.ഒ ആക്കിയാണ് നിയമിച്ചത്..

തിരുവനന്തപുരം: പൊലിസ് ഓഫീസേഴ്‌സ് അസോസിയേഷൻ നേതാക്കളെ സ്ഥലംമാറ്റി സംസ്ഥാന പൊലീസിൽ അഴിച്ചുപ്പണിക്ക് തുടക്കം കുറിച്ച് ആഭ്യന്തരവകുപ്പ്. പൊലസ് ഓഫീസേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്‍റിനെയും ജനറൽ സെക്രട്ടറിയെയും സ്ഥലമാറ്റി ഡിജിപി ഉത്തരവിറക്കി. 10 വർഷമായി യൂണിഫോമിടാതെ സെപെഷ്യൽ ബ്രാഞ്ചിൽ മാത്രം ജോലി ചെയ്തിരുന്ന നേതാക്കളെ ക്രമസമാധാന ചുമതലയിലേക്ക് മാറ്റി. സംസ്ഥാന പ്രസിഡന്‍റ് പ്രശാന്തിനെ ക്ലിഫ് ഹൗസിന്‍റെ സുരക്ഷകൂടി ഉൾപ്പെടുന്ന മ്യൂസിയം എസ്.എച്ച്.ഒ ആക്കിയാണ് നിയമിച്ചത്.. 10 വർഷമായി സ്പെഷ്യൽ ബ്രാഞ്ചിലായിരുന്നു ഇടത് സംഘടന നേതാവായ പ്രശാന്ത്. ജന.സെക്രട്ടറി സി ആർ ബിജുവിനെ കൊച്ചി സിറ്റിയിലേക്കും മാറ്റി ഡിജിപി ഇന്ന് പ്രത്യേക ഉത്തരവിറക്കുകയായിരുന്നു.

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

അതിവേഗം വി ഡി സതീശൻ, നിർണായക പ്രഖ്യാപനത്തിൽ വേഗത്തിൽ തന്നെ ഉത്തരവിറങ്ങി; കേരളത്തിൽ വയോജനക്ഷേമ വകുപ്പ് രൂപീകരിച്ചു
നമ്പൂതിരിപ്പാട്, നായനാർ എന്നതൊക്കെ ജാതി പേരാണ്, മുഖ്യമന്ത്രി വി ഡി സതീശന് പിന്തുണയുമായി ബി ആർ എം ഷെഫീർ