മോട്ടോർ വാഹന വകുപ്പിന്‍റെ പേരിൽ എ.പി.കെ ഫയൽ ഫോണിലേക്ക് വന്നോ? സൂക്ഷിക്കണം; മുന്നറിയിപ്പുമായി കേരള പൊലീസ്

Published : Jul 21, 2025, 02:09 PM ISTUpdated : Jul 21, 2025, 02:18 PM IST
Online fraud

Synopsis

ഇത്തരം ആപ്ലിക്കേഷൻ ഫയൽ നിങ്ങളുടെ ഫോണിൽ ഇൻസ്റ്റാൾ ആയാൽ ഫോണിന്‍റെ നിയന്ത്രണം തട്ടിപ്പുകാർ കയ്യടക്കുമെന്ന് പൊലീസ് അറിയിച്ചു.

തിരുവനന്തപുരം: വാട്സ് ആപ്പിലൂടെ മോട്ടോർ വാഹന വകുപ്പിന്‍റെ പേരിൽ .apk ഫയലുകൾ ലഭിച്ചാൽ ഇൻസ്റ്റാൾ ചെയ്യരുതെന്ന് കേരള പൊലീസിന്‍റെ മുന്നറിയിപ്പ്. .apk ഫയലുകൾ അയച്ച് പണം തട്ടുന്ന സംഘം സജീവമാണെന്നും ജാ​ഗ്രത പാലിക്കണമെന്നും കേരളാ പൊലീസ് അറിയിച്ചു. മോട്ടോർ വാഹന വകുപ്പിന്റെ പേരിൽ ട്രാഫിക് ചെല്ലന്റെ എപികെ ഫയലുകൾ അയച്ച് തട്ടിപ്പിന് ശ്രമം നടത്തിയതിന്‍റെ സ്ക്രീൻ ഷോട്ട് പൊലീസ് തങ്ങളുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിൽ പങ്കുവെച്ചാണ് മുന്നറിയിപ്പ് നൽകിയത്.

മോട്ടോർ വാഹന വകുപ്പിന്റെ പേരിലോ മറ്റോ നിങ്ങളുടെ ഫോണിലേക്ക് എത്തുന്ന ഇത്തരം .apk (അപ്ലിക്കേഷൻ) ഫയലുകളെ സൂക്ഷിക്കണം. ഇത് തട്ടിപ്പാണ്. നിങ്ങളുടെ സുഹൃത്തുക്കളുടെ അക്കൗണ്ടിൽ നിന്നും ഇത്തരം ഫയലുകൾ വന്നേക്കാം. ഒരിക്കലും ഇത്തരം ഫയലുകൾ ഡൗൺലോഡ് ചെയ്യുകയോ ഇൻസ്റ്റാൾ ചെയ്യുകയോ ചെയ്യരുത്. ഇത്തരം ആപ്ലിക്കേഷൻ ഫയൽ നിങ്ങളുടെ ഫോണിൽ ഇൻസ്റ്റാൾ ആയാൽ ഫോണിന്‍റെ നിയന്ത്രണം തട്ടിപ്പുകാർ കയ്യടക്കുമെന്ന് പൊലീസ് അറിയിച്ചു.

പിന്നാലെ. നിങ്ങളുടെ ഫോണിലുള്ള ബാങ്കിങ് ആപ്ലിക്കേഷനുകൾ വഴി നിങ്ങളുടെ അക്കൗണ്ടിലുള്ള പണം തട്ടിയെടുക്കുകയും നിങ്ങളുടെ തന്നെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ വഴി ഈ അപ്ലിക്കേഷൻ ഫയലുകൾ നിങ്ങളുടെ സുഹൃത്തുക്കൾക്ക് അയച്ചു നൽകുകയും ചെയ്യും. അതുകൊണ്ട് ഇത്തരം മെസേജുകൾ വന്നാൽ ജാഗ്രത പാലിക്കണമെന്നും ഓൺലൈൻ സാമ്പത്തിക കുറ്റകൃത്യങ്ങൾക്ക് ഇരയാവുകയോ ശ്രദ്ധയിൽപ്പെടുകയോ ചെയ്താൽ 1930 എന്ന നമ്പറിൽ ബന്ധപ്പെടണമെന്നും കേരള പൊലീസ് അറിയിച്ചു. https://cybercrime.gov.in എന്ന വെബ്‌സൈറ്റ് വഴിയും പൊലീസിനെ വിവരമറിയിക്കാം.

PREV
Read more Articles on
click me!

Recommended Stories

മുൻകൂർ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കാൻ ഹൈക്കോടതി, 10-ാം ദിവസവും ഒളിവിൽ തുടർന്ന് രാഹുൽ മാങ്കൂട്ടത്തിൽ
കൊച്ചി 'വോട്ട് ചോരി'യിൽ ജില്ലാ കളക്ടറുടെ നടപടി; വ്യാജ വോട്ട് ചേർത്തവർക്കെതിരെ ക്രിമിനിൽ കേസെടുക്കാൻ സിറ്റി പൊലീസ് കമ്മീഷണർക്ക് നിർദ്ദേശം