ഏപ്രിൽ ഫൂൾ 'ആഘോഷിക്കുന്നവർ' ജാ​ഗ്രതൈ; മുന്നറിയിപ്പുമായി കേരള പൊലീസ്

By Web TeamFirst Published Mar 31, 2020, 4:08 PM IST
Highlights

കൊവിഡ് 19, ലോക് ഡൗൺ എന്നിവയുമായി ബന്ധപ്പെട്ട് വ്യാജ പോസ്റ്റുകൾ ഉണ്ടാക്കുന്നതും അത് ഷെയർ ചെയ്യുന്നതും ശ്രദ്ധയിൽപ്പെട്ടാൽ  നടപടി സ്വീകരിക്കുമെന്നും പൊലീസ് മുന്നറിയിപ്പ് നൽകുന്നു.

തിരുവനന്തപുരം: ഏപ്രിൽ ഫൂളുമായി ബന്ധപ്പെട്ട് നാളെ സമൂഹ മാധ്യമങ്ങളിലൂടെ വ്യാജ പോസ്റ്റുകൾ പ്രചരിപ്പിച്ചാൽ കർശന നടപടി സ്വീകരിക്കുമെന്ന് കേരള പൊലീസ്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് പൊലീസ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.

കൊവിഡ് 19, ലോക് ഡൗൺ എന്നിവയുമായി ബന്ധപ്പെട്ട് വ്യാജ പോസ്റ്റുകൾ ഉണ്ടാക്കുന്നതും അത് ഷെയർ ചെയ്യുന്നതും ശ്രദ്ധയിൽപ്പെട്ടാൽ  നടപടി സ്വീകരിക്കുമെന്നും പൊലീസ് മുന്നറിയിപ്പ് നൽകുന്നു. ഇത്തരം പോസ്റ്റുകളുമായി ബന്ധപ്പെട്ട് എന്തെങ്കിലും സംശയമുള്ളവർക്ക് കൊവിഡ് കൺട്രോൾ റൂമുമായി ബന്ധപ്പെടാവുന്നതാണ്. 

ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം

ഏപ്രിൽ ഫൂൾ - വ്യാജ പോസ്റ്റുകൾക്കെതിരെ കർശന നടപടി
ഏപ്രിൽ ഒന്നുമായി ബന്ധപ്പെട്ട് നിരവധി വ്യാജപോസ്റ്റുകൾ ശദ്ധയിൽപ്പെട്ടിട്ടുണ്ട് . കോവിഡ് 19, കൊറോണ വൈറസ്, ലോക് ഡൗൺ എന്നിവയുമായി ബന്ധപ്പെട്ട് വ്യാജപോസ്റ്റുകൾ ഉണ്ടാക്കുന്നതും അത് ഷെയർ ചെയ്യുന്നതും ശ്രദ്ധയിൽപ്പെട്ടാൽ കർശന നടപടി സ്വീകരിക്കുന്നതാണ്. ഇത്തരം പോസ്റ്റുകളുമായി എന്തെങ്കിലും സംശയമുള്ളവർ താഴെ കാണുന്ന നമ്പറുകളിൽ ബന്ധപ്പെടുക.

കൊവിഡ് കൺട്രോൾ റൂം നമ്പർ : 9497900112, 9497900121, 1090 എന്നീ നമ്പറുകളുമായി ബന്ധപ്പെടേണ്ടതാണ്.

#keralapolice #covid19 #fakemessages #aprilfool

click me!