കേരള പ്രവാസി അസോസിയേഷൻ യുഡിഎഫിലേക്ക്; പ്രത്യേക ക്ഷണിതാവായി നിൽക്കുമെന്ന് എംഎം ഹസ്സൻ

Published : Jun 20, 2024, 08:40 PM ISTUpdated : Jun 20, 2024, 08:47 PM IST
കേരള പ്രവാസി അസോസിയേഷൻ യുഡിഎഫിലേക്ക്;  പ്രത്യേക ക്ഷണിതാവായി നിൽക്കുമെന്ന് എംഎം ഹസ്സൻ

Synopsis

അതേസമയം, രണ്ട് മണ്ഡലങ്ങളിലെ പരാജയത്തേക്കുറിച്ച് കമ്മീഷൻ അന്വേഷിക്കുകയാണെന്ന് എംഎം ഹസൻ പറഞ്ഞു. ഇരു സർക്കാരുകൾക്കും എതിരായ വികാരം വിജയത്തിന് വഴിതെളിച്ചു. പിണറായിയുടെ വർഗീയ പ്രീണന നയത്തിന് എതിരായി ജനങ്ങൾ വോട്ട് ചെയ്തു. പിണറായിയുടെ വർഗീയ പ്രീണനം അത്ഭുതപ്പെടുത്തി. 

തിരുവനന്തപുരം: യുഡിഎഫിൽ പുതിയ ഘടകകക്ഷികളായി കേരള പ്രവാസി അസോസിയേഷൻ. ഇന്ന് ചേർന്ന യുഡിഎഫ് നേതൃയോഗത്തിലാണ് ഇതു സംബന്ധിച്ച് തീരുമാനമായത്. മൂന്ന് വർഷം മുമ്പാണ് സംഘടന രാഷ്ട്രീയപാർട്ടിയായി റജിസ്റ്റർ ചെയ്തത്. രാജേന്ദ്രൻ വെള്ളപ്പാലത്ത് ആണ് സംഘടനയുടെ ചെയർമാൻ. കേരള പ്രവാസി അസോസിയേഷൻ പാർട്ടി യുഡിഎഫിൽ പ്രത്യേക ക്ഷണിതാവായി നിൽക്കുമെന്നും ഘടകകക്ഷിക്ക് തുല്യമാണിതെന്നും യുഡിഎഫ് കൺവീനർ എംഎം ഹസ്സൻ പറഞ്ഞു. 

അതേസമയം, രണ്ട് മണ്ഡലങ്ങളിലെ പരാജയത്തേക്കുറിച്ച് കമ്മീഷൻ അന്വേഷിക്കുകയാണെന്ന് എംഎം ഹസൻ പറഞ്ഞു. ഇരു സർക്കാരുകൾക്കും എതിരായ വികാരം വിജയത്തിന് വഴിതെളിച്ചു. പിണറായിയുടെ വർഗീയ പ്രീണന നയത്തിന് എതിരായി ജനങ്ങൾ വോട്ട് ചെയ്തു. പിണറായിയുടെ വർഗീയ പ്രീണനം അത്ഭുതപ്പെടുത്തി. ചേലക്കര, പാലക്കാട്‌ മണ്ഡലങ്ങളിൽ പ്രവർത്തനം ഉടൻ തുടങ്ങും. തൃശൂർ, ആലത്തൂർ മണ്ഡലങ്ങളിലെ തോൽവി കെസി ജോസഫ് കമ്മീഷൻ അന്വേഷിക്കുമെന്നും യുഡിഎഫുമായി സഹകരണത്തിന് ഏത് പാർട്ടി വന്നാലും ഗൗരവത്തോടെ എടുക്കുമെന്നും എംഎം ഹസ്സൻ പറഞ്ഞു. 

ബിജെപിക്കുണ്ടായ വോട്ട് വർധന ഗൗരവമായി പഠിക്കും. തൃശ്ശൂരിലെ വിജയം വ്യത്യസ്തമാണ്. രാഷ്ട്രീയത്തിന് അതീതമായ ജീവകാരുണ്യ പ്രവർത്തകനാണ് സുരേഷ് ഗോപി. പ്രവാസിപ്രശ്നങ്ങൾ സർക്കാർ കൈകാര്യം ചെയ്യുന്ന രീതിയിൽ യുിഡിഎഫ് തൃപ്തരല്ലെന്നും എംഎംഹസ്സൻ കൂട്ടിച്ചേർത്തു.

ജമ്മു കശ്മീരിൽ നിയമസഭ തെരഞ്ഞെടുപ്പ് വിദൂരത്തല്ല, ഉടൻ സ്വന്തം സര്‍ക്കാരിനെ തെരഞ്ഞെടുക്കാനാവും: പ്രധാനമന്ത്രി

https://www.youtube.com/watch?v=Ko18SgceYX8

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'കാരശേരി മാഷും സാറ ടീച്ചറും തൊപ്പി വെച്ചിട്ടാണ് ഇറങ്ങിയതെങ്കിൽ അതിനു മുൻപേ സച്ചി മാഷ് തോക്കുപിടിച്ച് ഇറങ്ങി': വിമർശനവുമായി അശോകൻ ചരുവിൽ
'സ്വർണം കട്ട സിപിഎം നേതാക്കൾ ജയിലിലാണ്, അടൂര്‍ പ്രകാശിനെ ചോദ്യം ചെയ്തതില്‍ ഒരു വിരോധവുമില്ല, പക്ഷെ പിണറായിയെയും ചോദ്യം ചെയ്യണമെന്ന് വിഡി സതീശൻ