രക്തംപുരണ്ട തൂവാല കേസിലെ നിർണായക തെളിവായിരുന്നു. എറണാകുളം സിജെഎം കോടതിയിൽ സൂക്ഷിച്ചിരുന്ന തൂവാല വിചാരണയ്ക്ക് മുൻപ് ഇത് കാണാതായത് വിവാദമായിരുന്നു. എലി കൊണ്ടുപോയതാകാം എന്നായിരുന്നു നിഗമനം.
കൊച്ചി: തലശ്ശേരി മുഹമ്മദ് ഫസൽ വധക്കേസിൽ കോടതിയിൽ നിന്ന് കാണാതായ തൂവാല കണ്ടെത്തി. രക്തംപുരണ്ട തൂവാല കേസിലെ നിർണായക തെളിവായിരുന്നു. എറണാകുളം സിജെഎം കോടതിയിൽ സൂക്ഷിച്ചിരുന്ന തൂവാല വിചാരണയ്ക്ക് മുൻപ് ഇത് കാണാതായത് വിവാദമായിരുന്നു. എലി കൊണ്ടുപോയതാകാം എന്നായിരുന്നു നിഗമനം. എന്നാൽ വിശദമായ പരിശോധനയിൽ തൂവാല കണ്ടെത്തി. ഇക്കാര്യം കോടതിയെ അറിയിച്ചു.
തൂവാല ഇപ്പോൾ കണ്ടെത്തിയതിലും വിശദമായ അന്വേഷണം നടത്തും. ഏത് സാഹചര്യത്തിലാണ് തൂവാല കാണാതായതെന്ന് വിശദമായി പരിശോധിക്കും. പ്രതികളെ സഹായിക്കാൻ ആരെങ്കിലും മാറ്റിയതാണോ എന്നതിലും വ്യക്തതയുണ്ടാകും. തൂവാല നേരത്തെ സൂക്ഷിച്ച കവർ മുറിച്ച നിലയിലാണ് ഉണ്ടായത്. തൂവാലയുടെ ഫോറൻസിക് റിപ്പോർട്ടും ഇപ്പോൾ ഹാജരാക്കിയ തൂവാലയും വിശദമായി പരിശോധിക്കും. കണ്ടെത്തിയത് യഥാർത്ഥ തൂവാലയാണോ എന്നത് ഉറപ്പിക്കാനാണിത്. ഓഗസ്റ്റ് നാലിനാണ് കേസ് സിബിഐ പ്രത്യേക കോടതി പരിഗണിക്കുക.


