ബുധനാഴ്ച മുതൽ ഓഗസ്റ്റ് -2 വരെ നിശ്ചയിച്ചിരുന്ന പി.എസ്.സി പരീക്ഷകൾ മാറ്റിവെച്ചു

Published : Jul 30, 2024, 05:22 PM IST
ബുധനാഴ്ച മുതൽ ഓഗസ്റ്റ് -2 വരെ നിശ്ചയിച്ചിരുന്ന പി.എസ്.സി പരീക്ഷകൾ മാറ്റിവെച്ചു

Synopsis

മാറ്റിവെയ്ക്കപ്പെട്ട മറ്റ് പരീക്ഷകളുടെ തീയ്യതികൾ പിന്നീട് അറിയിക്കുമെന്നാണ് പി.എസ്.സിയുടെ അറിയിപ്പ്.

തിരുവനന്തപുരം: മഴക്കെടുതിയുടെ പശ്ചാത്തലത്തിൽ സംസ്ഥാന പി.എസ്.സി നാളെ മുതൽ ഓഗസ്റ്റ് രണ്ടാം തീയ്യതി വരെ നടത്താൻ നിശ്ചയിച്ചിരുന്ന എല്ലാ പരീക്ഷകളും മാറ്റിവെച്ചു. ജൂലൈ 31ന് നടത്താൻ നിശ്ചയിച്ചിരുന്ന കാറ്റഗറി നമ്പർ 270/2020, സൂപ്രണ്ട് തസ്തികയിലേക്കുള്ള പരീക്ഷ ഓഗസ്റ്റ് ഒൻപതാം തീയ്യതി നടക്കും. മാറ്റിവെയ്ക്കപ്പെട്ട മറ്റ് പരീക്ഷകളുടെ തീയ്യതികൾ പിന്നീട് അറിയിക്കുമെന്നാണ് പി.എസ്.സിയുടെ അറിയിപ്പ്. അതേസമയം നേരത്തെ നിശ്ചയിച്ചിരുന്ന അഭിമുഖങ്ങൾ മാറ്റിയിട്ടില്ല. അഭിമുഖത്തിൽ പങ്കെടുക്കാൻ സാധിക്കാത്ത ദുരന്ത ബാധിത പ്രദേശങ്ങളിൽ നിന്നുള്ള ഉദ്യോഗാർത്ഥികൾക്ക്  ഇതിനായി മറ്റൊരു അവസരം നൽകുമെന്നും പിഎസ്‍സി അറിയിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

PREV
Read more Articles on
click me!

Recommended Stories

കോണ്‍ഗ്രസ് മുഖ്യമന്ത്രിയാക്കുന്നത് 500 കോടി സ്യൂട്ട്കേസിലാക്കി കൊടുക്കുന്നവരെ, ആരോപണവുമായി നവജോത് സിംഗ് സിദ്ധുവിന്‍റെ ഭാര്യ; ഏറ്റെടുത്ത് ബിജെപി
നടിയെ ബലാത്സംഗം ചെയ്യാൻ മുമ്പും ശ്രമം നടന്നു, വാഹനം തേടി സുനി വിളിച്ചു; നടിയെ ആക്രമിച്ച കേസിൽ സുപ്രധാന വിവരങ്ങൾ പുറത്ത്