ആരോഗ്യവകുപ്പിലടക്കമുളള നിയമനങ്ങൾ വേഗത്തിലാക്കാൻ പിഎസ്‍സി; ഉദ്യോഗസ്ഥരോട് ഓഫീസിലെത്താൻ നിർദ്ദേശം

By Web TeamFirst Published May 26, 2021, 7:54 AM IST
Highlights

കൊവിഡ് കാലമായിട്ടും സ്റ്റാഫ് നഴ്സ് പട്ടികയിലുളളവർ പോലും നിയമനത്തിനായി കാത്തിരിക്കുന്ന സങ്കടകരമായ അവസ്ഥയെ കുറിച്ചായിരുന്നു ഇത്

തിരുവനന്തപുരം: ആരോഗ്യവകുപ്പിലടക്കമുള്ള നിയമനങ്ങൾ വേഗത്തിലാക്കാൻ പിഎസ്‌സി ശ്രമം തുടങ്ങി. ഗസറ്റഡ് ഓഫീസർമാർ മുതലുളള മുഴുവൻ ഉദ്യോഗസ്ഥരോടും ഇതിനായി ഓഫീസുകളിലെത്താൻ നിർദേശിച്ചു. പിഎസ്‍സി ഓഫീസ് പ്രവർത്തനം മുടങ്ങിയതിനാൽ സ്റ്റാഫ് നഴ്സ് നിയമനം വൈകുന്നത് ഏഷ്യാനെറ്റ് ന്യൂസ് അവർ ഉന്നയിച്ചിരുന്നു

കഴിഞ്ഞ ശനിയാഴ്ചയാണ് നിയമനത്തിലെ പ്രതിസന്ധി ഏഷ്യാനെറ്റ് ന്യസ് അവർ ഉന്നയിച്ചത്. കൊവിഡ് കാലമായിട്ടും സ്റ്റാഫ് നഴ്സ് പട്ടികയിലുളളവർ പോലും നിയമനത്തിനായി കാത്തിരിക്കുന്ന സങ്കടകരമായ അവസ്ഥയെ കുറിച്ചായിരുന്നു ഇത്. ലോക്ഡൗൺ കാരണം പിഎസ്സി ഓഫീസുകളുടെ പ്രവർത്തനം മുടങ്ങിയതായിരുന്നു നിയമനം വൈകാൻ കാരണം. നടപടികൾ വേഗത്തിലാക്കാൻ പിഎസ്സി ഓഫീസുകളിലെ പുനക്രമീകരണം സംബന്ധിച്ച് കേരള പിഎസ്സി ചെയർമാൻ ഉത്തരവിറക്കി.

പുനക്രമീകരണം

  • ആരോഗ്യം,മെഡിക്കൽ വിദ്യാഭ്യാസം, തദ്ദേശസ്വയംഭരണം തുടങ്ങിയ വകുപ്പുകളിലേക്കുളള ശുപാർശ, ചുരുക്കപ്പട്ടിക,റാങ്ക് പട്ടിക എന്നിവ വേഗത്തിലാക്കണം. 
  • അണ്ടർ സെക്രട്ടറിമാർ മുതലുള്ള മുഴുവൻ ഉദ്യോഗസ്ഥരും ഓഫീസിൽ എത്തണം. 
  • ഓഫീസുകളിൽ പകുതി സെക്ഷൻ ഓഫീസർമാരും ജോലിക്കെത്തണമെന്നാണ് നിർദേശം. 
  • മറ്റ് വിഭാഗത്തിലുളളവർ ,കുറഞ്ഞത് ഒരു സെക്ഷന് ഒരാൾ എന്ന നിലയിൽ ഹാജരായി അടിയന്തര ജോലികൾ തീർക്കണം
click me!