വാഹനത്തിൽ പുഴ മുറിച്ചു കടക്കുന്നതിനിടെ മലവെള്ളപ്പാച്ചിൽ; മലയാളികളെ സാഹസികമായി രക്ഷപ്പെടുത്തി

Published : May 25, 2025, 12:39 PM IST
വാഹനത്തിൽ പുഴ മുറിച്ചു കടക്കുന്നതിനിടെ മലവെള്ളപ്പാച്ചിൽ; മലയാളികളെ സാഹസികമായി രക്ഷപ്പെടുത്തി

Synopsis

ഇന്നലെ രാത്രി 11 ഓടെ വാഹനത്തിൽ കുടുങ്ങിയവരെ പുലർച്ചെ മൂന്നുമണിയോടെയാണ് രക്ഷപ്പെടുത്തിയത്.  തമിഴ്നാട് നീലിഗിരി ജില്ലയിലെ ഗൂഡല്ലൂരിൽ വെച്ചാണ് അപകടമുണ്ടായത്

കല്‍പ്പറ്റ: തമിഴ്നാട് നീലിഗിരി ജില്ലയിലെ ഗൂഡല്ലൂരിൽ മലവെള്ളപ്പാച്ചിലിൽ കുടുങ്ങിയ വിനോദ സഞ്ചാരികളായ മലയാളികളെ സാഹസികമായി രക്ഷപ്പെടുത്തി. ഓവേലിപ്പുഴ വാഹനത്തിൽ മുറിച്ചുകടക്കുന്നതിനിടെയാണ് മലയാളികൾ ഉൾപ്പെടെയുള്ളവർ കുടുങ്ങിയത്. ഇന്നലെ രാത്രി 11 ഓടെ വാഹനത്തിൽ കുടുങ്ങിയവരെ പുലർച്ചെ മൂന്നുമണിയോടെയാണ് രക്ഷപ്പെടുത്തിയത്.

അപകടത്തിന്‍റെ ദൃശ്യങ്ങൾ ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു. ഇടുക്കി സ്വദേശികളായ അരുൺ തോമസ്, ആൻഡ്രൂ തോമസ് അടക്കം മൂന്നുപേരാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. ഇവർ സഞ്ചരിച്ചിരുന്ന വാഹനം രാവിലെയോടെ നദിയിൽ നിന്ന് പുറത്ത് എത്തിച്ചു. കേരളത്തിലെ തമിഴ്നാട് നീലഗിരിയിലെ ഗൂഡല്ലൂരിലേക്ക് പോവുകയായിരുന്നു സംഘം.

വാഹനത്തിൽ പുഴ മുറിച്ചു കടക്കുന്നതിനിടെ മലവെള്ളപ്പാച്ചിലുണ്ടാവുകയായിരുന്നു. ഇതോടെ വാഹനത്തിന് മുകളിൽ കയറിയിരുന്ന് അവര്‍ സഹായം തേടുകയായിരുന്നു. രാത്രി 11 മുതൽ പുലര്‍ച്ചെ മൂന്നുവരെ നടത്തിയ ശ്രമകരമായ രക്ഷാപ്രവര്‍ത്തനത്തിനൊടുവിലാണ് ഇവരെ കരയിലെത്തിച്ചത്.

PREV
Read more Articles on
click me!

Recommended Stories

അതിജീവിതയുടെ വിവരങ്ങൾ വെളിപ്പെടുത്തിയ കേസ്: രാഹുൽ ഈശ്വർ ജില്ലാ സെഷൻസ് കോടതിയിൽ നൽകിയ ജാമ്യ ഹർജി പിൻവലിച്ചു
ഡിസംബറില്‍ കൈനിറയെ അവധികൾ, ക്രിസ്മസ് അവധിക്കാലത്തിനും ദൈർഘ്യമേറും, അറിയേണ്ടതെല്ലാം