കനിഞ്ഞനു​ഗ്രഹിക്കുമോ സെപ്റ്റംബർ, ചൊവ്വാഴ്ചയോടെ മറ്റൊരു ചക്രവാതച്ചുഴിക്കും സാധ്യത, 21വരെ മഴ പെയ്തേക്കും 

Published : Sep 10, 2023, 12:31 AM ISTUpdated : Sep 10, 2023, 12:34 AM IST
കനിഞ്ഞനു​ഗ്രഹിക്കുമോ സെപ്റ്റംബർ, ചൊവ്വാഴ്ചയോടെ മറ്റൊരു ചക്രവാതച്ചുഴിക്കും സാധ്യത, 21വരെ മഴ പെയ്തേക്കും 

Synopsis

കടുത്ത വരൾച്ചാ ഭീഷണി നേരിടുന്ന സംസ്ഥാനത്തിന് സെപ്റ്റംബറിലെ മഴ അനു​ഗ്രഹമാകും.


തിരുവനന്തപുരം: സംസ്ഥാനത്തിന് ആശ്വാസമായി കാലാവസ്ഥ പ്രവചനം. അടുത്ത ചൊവ്വാഴ്ചയോടെ ബം​ഗാൾ ഉൾക്കടലിൽ ചക്രവാതച്ചുഴി രൂപപ്പെടാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണവകുപ്പ് അറിയിച്ചു. കേരളത്തിൽ സെപ്റ്റംബർ 21വരെ സാധാരണ രീതിയിൽ മഴ ലഭിക്കാൻ സാധ്യതയുണ്ടെന്നും  ഐഎംഡി അറിയിച്ചു. പ്രവചനം ശരിയാകുകയാണെങ്കിൽ കേരളത്തിന് ആശ്വസിക്കാം. കടുത്ത വരൾച്ചാ ഭീഷണി നേരിടുന്ന സംസ്ഥാനത്തിന് സെപ്റ്റംബറിലെ മഴ അനു​ഗ്രഹമാകും. അതേസമയം, കാലവർഷ പിന്മാറ്റം തുടങ്ങുക സെപ്റ്റംബറിൽ തന്നെയാണ്. സാധാരണ സെപ്റ്റംബർ 17 ഓട് കൂടി രാജസ്ഥാനിൽ നിന്നാണ് കാലവർഷം പിന്മാറ്റം ആരംഭിക്കുക. കഴിഞ്ഞ വർഷം  രാജസ്ഥാനിൽ നിന്ന് സെപ്റ്റംബർ 20 ന് പിന്മാറി തുടങ്ങി, 22ഓടെ കേരളത്തിൽ നിന്നും പിൻവാങ്ങി. തുലാവർഷം കൂടി സാധാരണ നിലയിൽ മഴ ലഭിച്ചെങ്കിൽ മാത്രമേ കേരളത്തിന് നേരിയ ആശ്വാസമെങ്കിലും ലഭിക്കൂ. 

Read More....'ഭാര്യയെ ഒഴിവാക്കാൻ നിർബന്ധിച്ചു, ലോഡ്ജ് മുറിയിൽ എത്തിച്ചത് ബലം പ്രയോഗിച്ച്', ദേവിക കൊലക്കേസിൽ കുറ്റപത്രം

മധ്യപ്രദേശിന് മുകളിലായി പുതിയ ചക്രവാതച്ചുഴി കാരണം കേരളത്തിൽ അടുത്ത 5 ദിവസം മിതമായ/ ഇടത്തരം രീതിയിലുള്ള മഴ തുടരാൻ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചിരുന്നു. 11 വരെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ  ശക്തമായ മഴക്ക് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് വ്യക്തമാക്കിയിരുന്നു. പിന്നാലെയാണ് ബം​ഗാൾ ഉൾക്കടലിലെ ചക്രവാതച്ചുഴലി പ്രവചിച്ചത്.

ശനിയാഴ്ച ഒമ്പത് ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം എന്നീ ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചത്. ആലപ്പുഴ, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം എന്നിവിടങ്ങളിൽ നാളെയും ഇടുക്കി, പാലക്കാട് എന്നീ ജില്ലകളിൽ മറ്റന്നാളും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരുന്നു. 

PREV
Read more Articles on
click me!

Recommended Stories

ദേശീയപാത തകർന്നത് ആരുടെ പിടലിക്ക് ഇടണമെന്ന് മുഖ്യമന്ത്രി പറയണം: സണ്ണി ജോസഫ്
ഇഡി നോട്ടീസിൽ ആദ്യമായി പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ; 'ഇത്ര മാത്രം പരിഹാസ്യമായ കാര്യമെന്നേ പറയാനുള്ളൂ'