ബംഗാൾ ഉൾക്കടലിൽ വീണ്ടും ന്യൂനമർദ്ദം; കേരളത്തിൽ 6 ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്, മത്സ്യബന്ധനത്തിന് വിലക്ക്

Published : Jul 22, 2023, 01:17 PM ISTUpdated : Jul 22, 2023, 01:22 PM IST
ബംഗാൾ ഉൾക്കടലിൽ വീണ്ടും ന്യൂനമർദ്ദം; കേരളത്തിൽ 6 ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്, മത്സ്യബന്ധനത്തിന് വിലക്ക്

Synopsis

ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് യെല്ലോ അലർട്ട്. നാളെയും മറ്റന്നാളും ഈ ജില്ലകളിൽ യെല്ലോ അലർട്ട് തുടരും.

തിരുവനന്തപുരം: മധ്യ-വടക്കൻ കേരളത്തിൽ ഇന്ന് വ്യാപക മഴ സാധ്യത. ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴ കിട്ടും. ആറ് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് എന്നീ ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു. നാളെയും മറ്റന്നാളും ഈ ജില്ലകളിൽ യെല്ലോ അലർട്ട് തുടരും.

കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്കുണ്ട്. തെക്കൻ ഒഡീഷയ്ക്കും - വടക്കൻ  ആന്ധ്രാ പ്രദേശിനും മുകളിലായി
ന്യൂനമർദ്ദം നിലനിൽക്കുന്നുണ്ട്. മറ്റന്നാളോടെ (ജൂലൈ 24) ബംഗാൾ ഉൾക്കടലിൽ മറ്റൊരു ന്യൂനമർദ്ദവും രൂപപ്പെടും. ഇതിന്റെ സ്വാധീനഫലമായാണ് ഈ ദിവസങ്ങളിൽ കാലവർഷം സജീവമാകുന്നത്. കേരളത്തിൽ അടുത്ത 5 ദിവസം വ്യാപകമായ മഴക്കും ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയ്ക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്.

അടുത്ത ദിവസങ്ങളിലെ മഴ മുന്നറിയിപ്പുകള്‍ ഇങ്ങനെ

23-07-2023 : ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട്
24-07-2023 : ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് 
25-07-2023 : ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട്

അതേസമയം, വടക്കൻ കേരളത്തിൽ കനത്ത കാറ്റിലും മഴയിലും വലിയ നാശനഷ്ടം ഉണ്ടായി. കോഴിക്കോട് താമരശേരിയിലും വയനാട് തിരുനെല്ലിയിലും കനത്ത മഴയിലും കാറ്റിലും വീടുകൾ തകർന്നു. ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് കാഞ്ഞിരപ്പുഴ ഡാം ഷട്ടറുകൾ കൂടുതൽ ഉയർത്തി. കാഞ്ഞിരപ്പുഴ ഡാമിന്റെ മൂന്ന് സ്പിൽവേ ഷട്ടറുകളാണ് തുറന്നത്. ഇന്ന് (ജൂലൈ 22) രാവിലെ 11 മണിക്കാണ് ഷട്ടറുകൾ ഉയർത്തിയത്. പത്ത് സെന്റിമീറ്ററാണ് ഷട്ടറുകൾ ഉയർത്തിയിരിക്കുന്നതെന്ന് എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു.

Also Read: 'ജീവിച്ചിരുന്നതിനേക്കാൾ ശക്തനായ ഉമ്മൻചാണ്ടിയാണ് മരിച്ച ശേഷം'; തെരഞ്ഞെടുപ്പ് ചർച്ച ഉടനില്ലെന്ന് ചെന്നിത്തല

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം.. 

Oommen Chandy | Asianet News Live

PREV
Read more Articles on
click me!

Recommended Stories

നടിയെ ആക്രമിച്ച കേസ്: എല്ലാ പ്രതികളും ശിക്ഷിക്കപ്പെടുമെന്നാണ് പ്രതീക്ഷ; തിരിച്ചടിയുണ്ടായാൽ സുപ്രീംകോടതി വരെ പോകുമെന്ന് അതിജീവിതയുടെ അഭിഭാഷക
ശബരിമല സ്വർണക്കൊള്ള: രണ്ടാമത്തെ കേസിൽ എ പത്മകുമാറിനെ എസ്ഐടി കസ്റ്റഡിയിൽ വാങ്ങും