പുതുവർഷത്തിൽ കനക്കാൻ 'പുതുമഴ'! പുതിയ ന്യൂനമർദ്ദം, വടക്കൻ കേരളത്തിൽ മഴ ശക്തമായേക്കും, 2 നാൾ 3 ജില്ലകളിൽ യെല്ലോ

Published : Jan 04, 2024, 12:12 AM IST
പുതുവർഷത്തിൽ കനക്കാൻ 'പുതുമഴ'! പുതിയ ന്യൂനമർദ്ദം, വടക്കൻ കേരളത്തിൽ മഴ ശക്തമായേക്കും, 2 നാൾ 3 ജില്ലകളിൽ യെല്ലോ

Synopsis

കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് ഈ രണ്ട് ദിവസവും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്

തിരുവനന്തപുരം: അറബിക്കടലിലെ ന്യൂനമർദ്ദത്തിന്‍റെ സ്വാധീനത്തിൽ കേരളത്തിൽ വീണ്ടും മഴ ശക്തമാകുന്നു. പുതിയ ന്യൂനമർദ്ദ പാത്തി രൂപപ്പെട്ട സാഹചര്യത്തിൽ കേരളത്തിൽ ഇന്നും നാളെയും മഴ ശക്തമായേക്കുമെന്നാണ് സൂചന. ഇന്നും നാളെയും കേരളത്തിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ പ്രവചനം. വടക്കൻ ജില്ലകളിലാകും കൂടുതൽ മഴ സാധ്യത. ഇന്നും നാളെയും മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് ഈ രണ്ട് ദിവസവും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. അതേസമയം കേരള - കർണാടക തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസമില്ലെന്നും അറിയിപ്പുണ്ട്.

ശ്രദ്ധക്ക്, അറബിക്കടലിൽ വീണ്ടും ന്യൂനമർദ്ദ പാത്തി, കേരളത്തിലെ മഴ സാഹചര്യം മാറും! ഇടിമിന്നൽ മഴ സാധ്യത

ന്യൂനമർദ്ദ അറിയിപ്പ്

തെക്ക് കിഴക്കൻ അറബിക്കടലിൽ സ്ഥിതി ചെയ്യുന്ന ന്യുന മർദ്ദത്തിന്റെയും അതുമായി ബന്ധപ്പെട്ട വടക്കൻ കേരള തീരത്തിന് സമീപമുള്ള  ന്യുന മർദ്ദ പാത്തിയുടെയും സ്വാധീനത്തിൽ  അടുത്ത ദിവസങ്ങളിൽ കേരളത്തിൽ മിതമായ / ഇടത്തരം മഴയ്ക്ക് സാധ്യത. ജനുവരി 4, 5 തീയതികളിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയ്ക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.

അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനം

വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു.
04.01.2024: കോഴിക്കോട്, കണ്ണൂർ, കാസറഗോഡ്
05.01.2024: കോഴിക്കോട്, കണ്ണൂർ, കാസറഗോഡ്
എന്നീ ജില്ലകളിൽ  കേന്ദ്ര കാലാവസ്ഥ വകുപ്പ്  മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു.
ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.

മത്സ്യത്തൊഴിലാളി ജാഗ്രത നിര്‍ദേശം

കേരള - കർണാടക തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസമില്ലെന്നും ലക്ഷദ്വീപ് പ്രദേശത്ത് മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

2027 സെൻസസിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം, 11,718 കോടി രൂപ ചെലവിൽ നടത്തണം; വീടുകളുടെ പട്ടിക തയ്യാറാക്കുന്നത് 2026 ഏപ്രിലിൽ തുടങ്ങും
ലൈംഗികാതിക്രമ കേസ്; ചലച്ചിത്ര സംവിധായകൻ പി ടി കുഞ്ഞുമുഹമ്മദ് മുൻകൂർ ജാമ്യാപേക്ഷ നൽകി