മഴ തന്നെ മഴ! സംസ്ഥാനത്ത് മഴ ശക്തം, 5 ദിവസം തുടരും; 7 ജില്ലകളിൽ പെരുമഴ, പലയിടത്തും ഓറഞ്ച് അലർട്ടിന് സമാന അവസ്ഥ

Published : Oct 14, 2023, 10:48 PM IST
മഴ തന്നെ മഴ! സംസ്ഥാനത്ത് മഴ ശക്തം, 5 ദിവസം തുടരും; 7 ജില്ലകളിൽ പെരുമഴ, പലയിടത്തും ഓറഞ്ച് അലർട്ടിന് സമാന അവസ്ഥ

Synopsis

അടുത്ത മണിക്കൂറുകളിലും മഴ സാധ്യത ശക്തമാണ്

തിരുവനന്തപുരം: സംസ്ഥാനത്ത് പല ജില്ലകളിലും മഴ ശക്തം. ഇന്ന് 7 ജില്ലകളിൽ ശക്തമായ മഴയാണ് അനുഭപ്പെട്ടത്. പാലക്കാട്‌, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, കൊല്ലം, ആലപ്പുഴ ജില്ലകളിലാണ് ശക്തമായ മഴ തുടരുന്നത്. പലയിടത്തും കനത്ത നാശനഷ്ടമാണ് റിപ്പോർട്ട് ചെയ്യുന്നത്. വിവിധ ജില്ലകളിൽ ഓറഞ്ച് അലർട്ടിന് സമാനമായ അവസ്ഥയാണ് അനുഭവപ്പെട്ടത്. കഴിഞ്ഞ ആറ് മണിക്കൂറിനിടെ പാലക്കാട് മലമ്പുഴയിലും തൃശ്ശൂർ ലോവർ ഷോളയാറിലും ഓറഞ്ച് അലർട്ടിന് സമാനമായ മഴയായിരുന്നു. അടുത്ത മണിക്കൂറുകളിലും മഴ സാധ്യത ശക്തമാണ്.

തുലാവർഷം കനക്കുന്നു? അറബിക്കടലിൽ വീണ്ടും ന്യൂനമർദ്ദം! കാലാവസ്ഥ അറിയിപ്പ് പുതുക്കി, ഇടിമിന്നലോടുകൂടിയ മഴ സാധ്യത

വൈകിട്ടോടെ കൊച്ചിയിൽ കനത്ത മഴയാരുന്നു അനുഭവപ്പെട്ടത്. കലൂർ  എംജി റോഡ് ഭാഗങ്ങളിലടക്കം വെള്ളക്കെട്ട് ഉണ്ടായി. ജില്ലയിൽ 5 ദിവസം യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ടയുടെ മലയോര മേഖലയിലും ശക്തമായ മഴയാണ് പെയ്യുന്നത്. പുനലൂർ  മൂവാറ്റുപുഴ മലയോര ഹൈവേയിൽ റാന്നി ചെത്തോങ്കര ചെറിയതോതിൽ മണ്ണിടിച്ചിൽ ഉണ്ടായി. ചുങ്കപ്പാറ ഭാഗത്ത് ചെറുതോടുകളും നിറഞ്ഞു, വെള്ളക്കെട്ടും രൂക്ഷമായി. പുനലൂർ മൂവാറ്റുപുഴ മലയോര ഹൈവേയിൽ ചെത്തോങ്കരയിൽ റോഡിൽ രൂക്ഷമായ വെള്ളക്കെട്ടാണ് അനുഭവപ്പെട്ടത്. കനത്ത മഴയിൽ  വലിയതോട് കരകവിഞ്ഞതാണ് വെള്ളക്കെട്ടിന് കാരണമായത്.

ഇന്നത്തെ മഴ ഇതുവരെ മില്ലി മീറ്റ‍ർ കണക്കിൽ

ലോവർ ഷോളയാർ   122
മലമ്പുഴ ഡാം                117
തിരുവല്ല                          101
മണ്ണാർക്കാട്                 100
വെൺകുറിഞ്ഞി          84
കാഞ്ഞിരപ്പുഴ               71
ഉറുമി                               73
പലേമാട്                         65
പൊന്മുടി                         62
കുമരകം                        44
ഇടമലയർ                      44
കുന്നന്താനം                   41
തൈക്കാട്ടുശ്ശേരി          40
കായംകുളം                   39
പുനലൂർ                         36

അടുത്ത മണിക്കൂറുകളിലും മഴ സാധ്യത

അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ നേരിയതോ മിതമായതോ ആയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ അടുത്ത 5 ദിവസത്തേക്കുള്ള  പുതുക്കിയ മഴ സാധ്യത പ്രവചനം

വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് മഞ്ഞ (Yellow) അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു.
14-10-2023 : തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട് 
15-10-2023 : പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് 
16-10-2023 : പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്‌, കണ്ണൂർ, കാസറഗോഡ് 
17-10-2023 : കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്‌
18-10-2023 : കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി, വയനാട്
എന്നീ  ജില്ലകളിലാണ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.

പ്രത്യേക ജാഗ്രത നിർദ്ദേശം 

കേരളത്തിൽ ഇന്നും, വരും ദിവസങ്ങളിലും മഞ്ഞ അലർട്ട്  പ്രഖ്യാപിച്ചിരിക്കുന്നതിനാൽ മലയോര മേഖലകളിൽ  ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. താഴ്ന്ന പ്രദേശങ്ങളിലും നഗരങ്ങളിലും വെള്ളക്കെട്ട് എന്നിവയുണ്ടാകാൻ സാധ്യതയുണ്ട്. പൊതുജനങ്ങളും സർക്കാർ സംവിധാനങ്ങളും അതീവ ജാഗ്രത പാലിക്കണം. 

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

തദ്ദേശ തെരഞ്ഞെടുപ്പ്; എട്ട് ബ്ലോക്ക് പഞ്ചായത്തുകളിലും രണ്ട് മുനിസിപ്പാലിറ്റികളിലുമായി ഇടുക്കിയിൽ പത്ത്  വോട്ടെണ്ണൽ കേന്ദ്രങ്ങൾ സജ്ജം
കണ്ണൂരില്‍ യുഡിഎഫ് സ്ഥാനാർത്ഥികൾക്ക് മർദനമേറ്റതായി വ്യാപക പരാതി, സിപിഎം പ്രവർത്തകർ കയ്യേറ്റം ചെയ്തെന്നാണ് യുഡിഎഫ് ആരോപണം