തുലാവർഷം പിൻവാങ്ങി, 6 ദിവസത്തിൽ ചൂട് കനത്തു; കേരളത്തിൽ ആശ്വാസ മഴ ഇനിയെന്ന്? ഏറ്റവും പുതിയ കാലാവസ്ഥ പ്രവചനം!

Published : Jan 22, 2024, 12:32 AM IST
തുലാവർഷം പിൻവാങ്ങി, 6 ദിവസത്തിൽ ചൂട് കനത്തു; കേരളത്തിൽ ആശ്വാസ മഴ ഇനിയെന്ന്? ഏറ്റവും പുതിയ കാലാവസ്ഥ പ്രവചനം!

Synopsis

കേരള - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസമില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു

തിരുവനന്തപുരം: തുലാവർഷം പിൻവാങ്ങിയതോടെ കേരളത്തിൽ ചൂട് കനക്കുന്നു. ജനുവരി പതിനഞ്ചോടെയാണ് കേരളം ഉൾപ്പെടെയുള്ള തെക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിൽ നിന്ന്  തുലാവർഷം പൂർണമായും പിൻവാങ്ങിയത്. ഇതിന് ശേഷമുള്ള ദിവസങ്ങളിൽ കേരളത്തിൽ കാര്യമായ തോതിൽ മഴ ലഭിച്ചിട്ടില്ല. അതിനിടെ ചൂടും കാര്യമായ തോതിൽ വർധിച്ചിട്ടുണ്ട്.

ദേ ഈ കണക്ക്, മന്ത്രി ഗണേഷ് പ്ലീസ് നോട്ട്! ഇലക്ട്രിക് ബസ് ആകെ 18901 സർവീസുകൾ, 10 രൂപയിൽ ലാഭം 8.21 രൂപ

അടുത്ത ദിവസങ്ങളിലെ കാലാവസ്ഥ പ്രവചനവും കേരളത്തിന് പ്രതിക്ഷയുടെ മഴ ചെയ്യുന്നതല്ലെന്നതാണ് യാഥാർത്ഥ്യം. അടുത്ത 5 ദിവസവും കേരളത്തിൽ കാര്യമായ മഴ ലഭിക്കില്ലെന്നാണ് ഏറ്റവും ഒടുവിലെ കാലാവസ്ഥ പ്രവചനം നൽകുന്ന സൂചന. ഈ ദിവസങ്ങളിൽ ഒറ്റ ജില്ലയിൽ പോലും യെല്ലോ, ഓറഞ്ച്, റെഡ് അലർട്ടുകൾ പ്രഖ്യാപിച്ചിട്ടില്ല. എന്നാൽ ഇന്ന് ആലപ്പുഴയിലും നാളെ എറണാകുളത്തും ആലപ്പുഴയിലും നേരിയ മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് ചൂണ്ടികാട്ടിയിട്ടുണ്ട്.

അതേസമയം കേരള തീരത്ത് ഉയർന്ന തിരമാല ജാഗ്രത നിർദേശത്തിന് സാധ്യതയുണ്ട്. ഇന്നലെ രാത്രിയും കേരള തീരത്ത്‌ ഉയർന്ന തിരമാല ജാഗ്രത നിർദേശം ഉണ്ടായിരുന്നു.

മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിയ്ക്കുക 

1 : കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണം.
2 : മൽസ്യബന്ധന യാനങ്ങൾ (ബോട്ട്, വള്ളം, മുതലായവ) ഹാർബറിൽ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കുക. വള്ളങ്ങൾ തമ്മിൽ സുരക്ഷിത അകലം പാലിക്കുന്നത് കൂട്ടിയിടിച്ചുള്ള അപകട സാധ്യത ഒഴിവാക്കാം. മൽസ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണം.
3 : ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണമായും ഒഴിവാക്കുക.

മത്സ്യത്തൊഴിലാളി ജാഗ്രത നിർദ്ദേശം

കേരള - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസമില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

PREV
Read more Articles on
click me!

Recommended Stories

ദിലീപിനെതിരായ തെളിവുകളെല്ലാം കോടതിയിൽ പൊളിച്ചടുക്കി; ബാലചന്ദ്രകുമാറിന്‍റെ മൊഴിയും തെളിയിക്കാനായില്ല,സാക്ഷികള്‍ കൂറുമാറിയതും പ്രതിഭാ​ഗത്തിന് അനുകൂലമായി
ശബരിമല സ്വര്‍ണക്കൊള്ള കേസ്; എ പത്മകുമാറിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു, എൻ വാസുവിന്‍റെ റിമാന്‍ഡ് നീട്ടി