മഴ കഴിഞ്ഞിട്ടില്ല! കൊടുംചൂടിൽ ആശ്വാസമായി പുതിയ കാലാവസ്ഥ പ്രവചനം; 4 ജില്ലകളിൽ 2 നാൾ ഇടിമിന്നൽ മഴക്ക് സാധ്യത

Published : Oct 07, 2023, 06:28 PM IST
മഴ കഴിഞ്ഞിട്ടില്ല! കൊടുംചൂടിൽ ആശ്വാസമായി പുതിയ കാലാവസ്ഥ പ്രവചനം; 4 ജില്ലകളിൽ 2 നാൾ ഇടിമിന്നൽ മഴക്ക് സാധ്യത

Synopsis

പത്താം തിയതി 4 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിലാണ് അന്നേ ദിവസം യെല്ലോ ജാഗ്രത പ്രഖ്യാപിച്ചിരിക്കുന്നത്

തിരുവനന്തപുരം: ഒക്ടോബർ ആദ്യ ദിവസങ്ങളിലെ പെരുമഴ തോർന്നതോടെ കേരളമാകെ കൊടും ചൂടിന്‍റെ പിടിയിലേക്കാണ് നീങ്ങുന്നത്. സംസ്ഥാനത്ത് ഒറ്റയടിക്ക് 6 ഡിഗ്രി സെൽഷ്യസ് വരെയാണ് താപനില ഉയർന്നിരിക്കുന്നത്. എന്നാൽ കൊടും ചൂടിൽ വലയുന്ന കേരള ജനതയ്ക്ക് ആശ്വാസമേകുന്നതാണ് ഏറ്റവും പുതിയ കാലാവസ്ഥ പ്രവചനം. ഇന്നും നാളെയും മറ്റന്നാളും ഒരുജില്ലയിലും പ്രത്യേക മഴ മുന്നറിയിപ്പ് ഒന്നുമില്ലെങ്കിലും പത്താം തിയതി മഴ ശക്തമായേക്കുമെന്നാണ് കാലാവസ്ഥ വകുപ്പ് നൽകുന്ന സൂചന. പത്താം തിയതി 4 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിലാണ് അന്നേ ദിവസം യെല്ലോ ജാഗ്രത പ്രഖ്യാപിച്ചിരിക്കുന്നത്. പതിനൊന്നാം തിയതി 2 ജില്ലകളിൽ യെല്ലോ അലർട്ട് ഉണ്ട്. എറണാകുളം, ഇടുക്കി ജില്ലകളിലാണ് പതിനൊന്നിന് കൂടുതൽ മഴ സാധ്യത. ഈ രണ്ട് ദിവസവും കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്.

അമ്പമ്പോ എന്തൊരു ചൂട്! ഒറ്റയടിക്ക് കേരളത്തിൽ കൂടിയ ചൂടിൻ്റെ കണക്ക് അമ്പരപ്പിക്കും, വരും ദിവസങ്ങളിലും വിയർക്കും

കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനം

വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് മഞ്ഞ (Yellow) അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു.
10-10-2023 : മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ
11-10-2023 : എറണാകുളം, ഇടുക്കി
എന്നീ  ജില്ലകളിലാണ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.

മത്സ്യത്തൊഴിലാളി ജാഗ്രത നിർദേശം

കേരള - കർണാടക തീരത്തും ലക്ഷദ്വീപ് പ്രദേശത്തും മത്സ്യബന്ധനത്തിന്  തടസമില്ലെന്ന്  കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

രണ്ട് വർഷത്തിനുള്ളിൽ ജയിച്ചില്ലെങ്കിൽ ജോലി പോകും? സംസ്ഥാനത്തെ സ്‌കൂൾ അധ്യാപകർക്ക് സർക്കാർ ഉത്തരവിലും സംരക്ഷണമില്ല; ടെറ്റ് പരീക്ഷയെഴുതണം
'ജന്മദിനത്തോടൊപ്പം മറ്റൊരു സന്തോഷം കൂടി, കൂടെയുണ്ടാകണം'; വൈഷ്ണ സുരേഷിന്റെ കൗൺസിലർ ഓഫീസ് മുട്ടടയിൽ പ്രവർത്തനം ആരംഭിച്ചു