ലഹരി ഉപയോഗിച്ച് പൊതുനിരത്തിൽ കറങ്ങുന്നവര്‍ക്ക് പിടിവീഴും; ഉമിനീർ പരിശോധനാ യന്ത്രവുമായി പൊലീസ്

Published : Oct 07, 2023, 05:12 PM ISTUpdated : Oct 07, 2023, 08:00 PM IST
ലഹരി ഉപയോഗിച്ച് പൊതുനിരത്തിൽ കറങ്ങുന്നവര്‍ക്ക് പിടിവീഴും; ഉമിനീർ പരിശോധനാ യന്ത്രവുമായി പൊലീസ്

Synopsis

പരീക്ഷണാടിസ്ഥാനത്തിൽ തലസ്ഥാനത്തിറക്കിയ യന്ത്രം വഴി പലരും കുടുങ്ങി.  ലഹരി ഉയോഗിക്കുന്നവരെ പിടികൂടാനുള്ള പരിശോധനക്കിടെ ഒരു വാഹന മോഷ്ടാവും പൊലീസിന്‍റെ പിടിയിലായി. 

തിരുവനന്തപുരം: ലഹരി ഉപയോഗിച്ച് പൊതുനിരത്തിൽ കറങ്ങുന്നവരെ പൂട്ടാൻ ഉമിനീർ പരിശോധനാ യന്ത്രവുമായി പൊലീസ്. പരീക്ഷണാടിസ്ഥാനത്തിൽ തലസ്ഥാനത്തിറക്കിയ യന്ത്രം വഴി പലരും കുടുങ്ങി.  ലഹരി ഉയോഗിക്കുന്നവരെ പിടികൂടാനുള്ള പരിശോധനക്കിടെ ഒരു വാഹന മോഷ്ടാവും പൊലീസിന്‍റെ പിടിയിലായി. 

മദ്യപിച്ച് വാഹനമോടിച്ചാൽ പിടികൂടാൻ ബ്രീത്ത് അനലൈസറുണ്ട്. എന്നാൽ  ലഹരി ഉപോഗിച്ചെന്ന് തിരിച്ചറിയാൻ പ്രയാസമാണ്. പൊലീസിന് മുന്നിലൂടെ ലഹരി ഉപയോഗിച്ചൊരാള്‍ കടന്നുപോയാൽ പോലും കണ്ടെത്താൻ പരിമിതിയുണ്ടായിരുന്നു. സംശയത്തിന്‍റെ അടിസഥാനത്തിൽ ഒരാളെ കൊണ്ട് പോയി വൈദ്യപരിശോധന നടത്തി ഫലം ലഭിക്കണം. ഇതിനുള്ള പരിഹാരമെന്നോണമാണ് ഉമിനീർ പരിശോധനയിൽ ലഹരി ഉപയോഗം കണ്ടെത്താനുള്ള മെഷീൻ. സംശയമുള്ള ഒരാളുടെ ഉമിനീരെടുത്ത് മെഷീനിൽ വെയ്ക്കും. അഞ്ച് മിനിറ്റ് കണ്ട് ഫലം അറിയാം.  രണ്ട് ദിവസം മുമ്പ് ലഹരി ഉപയോഗിച്ചാൽ പോലും മെഷീന്‍ ഉപയോ​ഗിച്ച് തിരിച്ചറിയാം.

Also Read:  ശബരിമല യുവതി പ്രവേശനം; സുപ്രീംകോടതിയുടെ ഒമ്പത് അംഗ ബെഞ്ച് വിഷയം ഉടൻ പരിഗണിക്കില്ല

ലഹരി വിൽപ്പനക്കാരും, ലഹരി ഉപയോഗിക്കുന്നവരും കൂടുന്ന സ്ഥലങ്ങളിലെത്തിയാണ് സംശയമുള്ളവരെ പിടികൂടിയുള്ള പൊലീസ് പരിശോധന. പുത്തരികണ്ടത്ത് പരിശോധന നടത്തുന്നതിനെ സംശയാസ്പദമായ കണ്ടെത്തിയ ഒരു യുവാവിനെ പിടിച്ചത്. പോക്കറ്റിലെ താക്കോൽ കണ്ട് പൊലീസ് ചോദ്യം ചെയ്തപ്പോഴാണ് ഇന്നലെ വലിയതുറയിൽ നിന്നും മോഷ്ടിച്ച ബൈക്ക് മറ്റൊരു സ്ഥലത്ത് ഒളിപ്പിച്ചത് കണ്ടെത്തിയത്.   പരീക്ഷാടിസ്ഥത്തിലാണ് ബംഗളൂരു ആസ്ഥാനമായ കമ്പനിയുമായി സഹകരിച്ചുള്ള പരിശോധന. വിജയകരമെങ്കിൽ മെഷീൻ വാങ്ങാൻ പൊലീസ് ശുപാർശ നൽകുമെന്ന് സിറ്റി പൊലീസ് കമ്മീഷണർ അറിയിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

PREV
Read more Articles on
click me!

Recommended Stories

വോട്ട് ചെയ്യാൻ പോകുന്നവർ ഇക്കാര്യങ്ങൾ ശ്രദ്ധിക്കണേ, ഇത്തവണ നോട്ടയില്ല; ബീപ് ശബ്‍ദം ഉറപ്പാക്കണം; പ്രധാനപ്പെട്ട നിർദേശങ്ങൾ
കോടതി വിധിയിൽ നിരാശ, അദ്‌ഭുതം ഇല്ലെന്ന് ദീദി ദാമോദരൻ; സിനിമ സംഘടനകൾ ദിലീപിനെ പുറത്തു നിർത്തിയല്ല പ്രവർത്തിച്ചിരുന്നത്