പ്രളയശേഷം തീരാദുരിതത്തിൽ കോട്ടയത്തിൻ്റെ കിഴക്കൻ മേഖല; എണ്ണിയാലൊടുങ്ങാത്ത നാശനഷ്ടം; വെള്ളം ഇറങ്ങിത്തുടങ്ങിയത് ആശ്വാസം

Published : Aug 02, 2026, 01:02 PM IST
Kottayam

Synopsis

കോട്ടയം ജില്ലയുടെ കിഴക്കൻ മേഖലയിൽ പ്രളയജലം ഇറങ്ങിയെങ്കിലും ദുരിതം തുടരുകയാണ്. ഈരാറ്റുപേട്ട, പാലാ തുടങ്ങിയ പ്രദേശങ്ങളിൽ വീടുകളിലും കടകളിലും ചെളി നിറഞ്ഞതോടെ ലക്ഷക്കണക്കിന് രൂപയുടെ നാശനഷ്ടമുണ്ടായി. അടിസ്ഥാന സൗകര്യങ്ങൾ തകരുകയും കൃഷി നശിക്കുകയും ചെയ്തതോടെ ജനജീവിതം സ്തംഭിച്ചിരിക്കുകയാണ്.

കോട്ടയം: മഴമാറി വെള്ളം ഇറങ്ങി തുടങ്ങിയെങ്കിലും പ്രളയം വിതച്ച ദുരിതത്തിൽ വലയുകയാണ് കോട്ടയം ജില്ലയുടെ കിഴക്കൻ മേഖല. ഈരാറ്റുപേട്ട കാരയ്ക്കാട് പ്രദേശത്തെ ജനജീവിത ആകെ സ്തംഭിച്ച നിലയിലാണ്. പാലയിലും കാഞ്ഞിരപ്പള്ളിയിലും കൂട്ടിക്കലൂം ചെളിനിറഞ്ഞതോടെ വീടുകൾ താമസയോഗ്യമല്ലാതായി.

ഇന്നലെ രാത്രിയിൽ അപ്രതീക്ഷിതമായി ഇരച്ചുകയറിയ വെള്ളം ഈരാറ്റുപേട്ടയിലുണ്ടാക്കിയ നാശനഷ്ടങ്ങൾ ചെറുതല്ല. മീനച്ചിലാറിനോട് ചേർന്നുള്ള കാരയ്ക്കാട് ആണ് ഏറ്റവും വലിയ നഷ്ടം. 150 ഓളം വീടുകളിൽ വെള്ളം കയറി. പല വീടുകൾക്കും കേടുപാടുകളുണ്ടായി. കെഎസ്ഇബി ട്രാൻസ്‌ഫോറും പോസ്റ്റുകളും തകർന്നത്തോടെ വൈദ്യുതി നിലച്ചു. വിദ്യാർത്ഥികൾ അടക്കം നിരവധി ആളുകൾ ആശ്രയിക്കുന്ന വട്ടിവട്ട പാലം പൂർണമായും തകർന്നു. നാട്ടുകാർ കുടിവെള്ളത്തിന് ആശ്രയിച്ച കിണർ ഇടിഞ്ഞു പോയി. ഇവിടെ മാത്രം ലക്ഷകണക്കിന് രൂപയുടെ കൃഷിനാശമുണ്ടായി.

ഈരാറ്റുപേട്ടയിലും പാലയിലുമായി ഇരുന്നൂറോളം കടകളിൽ വെള്ളം കയറി. ഓണം മുന്നിൽ കണ്ട് സ്റ്റോക്ക് ഇറക്കിയ തുണിക്കച്ചവടക്കാർക്ക് അടക്കം ലക്ഷകണക്കിന് രൂപയുടെ നഷ്ടം സംഭവിച്ചു. കടകളിലും വീടുകളിലും ശുചീകരണ ജോലികൾ തുടരുകയാണ്. മുൻകാലങ്ങളെക്കാൾ കൂടുതൽ ചെളിയാണ് ഇത്തവണ അടിഞ്ഞത്. പാലായിൽ കൊട്ടാരമറ്റത്തും മുത്തോലിയിലും വെള്ളക്കെട്ട് തുടരുകയാണ്. താഴ്ന്ന പ്രദേശത്തെ റോഡുകളും വെള്ളത്തിൽ. ബ്രില്യന്റ് സ്റ്റഡി സെന്ററിനു സമീപത്തു വെള്ളം കയറിയതോടെ വിദ്യാർത്ഥികളെ മാറ്റി പാർപ്പിച്ചു. മീനച്ചിലാറിൽ ഇന്നലെത്തെക്കാൾ രണ്ടര അടിയോളം വെള്ളം താഴ്ന്നു.പക്ഷേ കുത്തൊഴുക്ക്‌ നിലച്ചിട്ടില്ല. കിഴക്കൻ പ്രദേശങ്ങളിൽ വെള്ളം താഴ്ന്നത്തോടെ പടിഞ്ഞാറൻ മേഖലയിൽ വെള്ളം കയറി തുടങ്ങി.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

KG
About the Author

Kiran Gangadharan

2019 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ബികോം ബിരുദവും ജേണലിസം ആൻ്റ് മാസ് കമ്യൂണിക്കേഷനിൽ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരളം, ദേശീയം, അന്താരാഷ്ട്ര വാര്‍ത്തകള്‍, ബിസിനസ്, ആരോഗ്യം, എന്റർടെയ്ൻമെൻ്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 12 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, എക്‌സ്‌പ്ലൈന‍ർ വീഡിയോകൾ, വീഡിയോ അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: kiran.gangadharan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; 'പിന്നിൽ ഗൂഢാലോചന', സിപിഎം പ്രവർത്തകരുടെ ജാമ്യ ഹ‍ർജിയെ എതിർത്ത് ഇഡി
ഹെലികോപ്റ്റർ യാത്രാ വിവാദം; മുഖ്യമന്ത്രിക്കെതിരെ പി രാജീവ്, 'കാറിലെ പെട്രോൾ ലഭിക്കാനാകും എന്നാകും മുഖ്യമന്ത്രിയുടെ വിശദീകരണം'