വൃഷ്ടി പ്രദേശത്ത് മഴ ശക്തം, ബാണാസുര സാഗർ അണക്കെട്ടിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു

Published : Jun 18, 2025, 10:51 PM IST
banasura sagar

Synopsis

അടുത്ത 24 മണിക്കൂറിലെ മഴ കൂടി നിരീക്ഷിച്ച ശേഷമേ അധിക ജലം ഒഴുക്കി കളയൂ.

കൽപ്പറ്റ : വൃഷ്ടിപ്രദേശത്ത് മഴ ശക്തമായതോടെ ബാണാസുര സാഗർ അണക്കെട്ടിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. അണക്കെട്ടിൽ ജലനിരപ്പ് നിലവിൽ 766.55 ലേക്ക് എത്തി. ജലനിരപ്പ് 767 എത്തിയാൽ ഷട്ടർ തുറന്ന് അധിക ജലം ഒഴുക്കി കളയും. അടുത്ത 24 മണിക്കൂറിലെ മഴ കൂടി നിരീക്ഷിച്ച ശേഷമേ അധിക ജലം ഒഴുക്കി കളയൂ. പത്തനംതിട്ട മണിമലയിൽ ഓറഞ്ച് അലർട്ടും കരമന, അച്ചൻകോവിൽ, കാവേരി, ഭാരതപ്പുഴ, കോരപ്പുഴ, പെരുമ്പ, മൊഗ്രാൽ തുടങ്ങിയ നദികളിൽ മഞ്ഞ അലർട്ടും നിലവിലുണ്ട്.

ഓറഞ്ച് അലർട്ട്

പത്തനംതിട്ട : മണിമല (തോണ്ടറ സ്റ്റേഷൻ)

മഞ്ഞ അലർട്ട്

തിരുവനന്തപുരം: കരമന (വെള്ളൈക്കടവ് സ്റ്റേഷൻ-CWC)

പത്തനംതിട്ട : അച്ചൻകോവിൽ (കോന്നി GD സ്റ്റേഷൻ), മണിമല (കല്ലൂപ്പാറ സ്റ്റേഷൻ-CWC)

തൃശൂർ : കരുവന്നൂർ (കുറുമാലി & കരുവന്നൂർ സ്റ്റേഷൻ), കീച്ചേരി (ആലൂർ സ്റ്റേഷൻ)

പാലക്കാട്: കാവേരി(കോട്ടത്തറ സ്റ്റേഷൻ-CWC)

മലപ്പുറം: ഭാരതപ്പുഴ (തിരുവേഗപ്പുര സ്റ്റേഷൻ)

കോഴിക്കോട് : കോരപ്പുഴ (കുന്നമംഗലം സ്റ്റേഷൻ)

കണ്ണൂർ : പെരുമ്പ (കൈതപ്രം റിവർ സ്റ്റേഷൻ)

കാസർഗോഡ് : മൊഗ്രാൽ (മധുർ സ്റ്റേഷൻ)

യാതൊരു കാരണവശാലും നദികളിൽ ഇറങ്ങാനോ നദി മുറിച്ചു കടക്കാനോ പാടില്ല. തീരത്തോട് ചേർന്ന് താമസിക്കുന്നവർ ജാഗ്രത പാലിക്കേണ്ടതാണ്.

അധികൃതരുടെ നിർദേശാനുസരണം പ്രളയ സാധ്യതയുള്ളയിടങ്ങളിൽ നിന്ന് മാറി താമസിക്കാൻ തയ്യാറാവണം.

പീച്ചി ഡാം സ്ലൂയിസ് ഷട്ടർ വെള്ളിയാഴ്‌ച തുറക്കും

പീച്ചി ഡാമിന്റെ വൃഷ്ടി പ്രദേശങ്ങളിൽ സാമാന്യം നല്ല രീതിയിൽ മഴ ലഭിച്ചതിനാൽ ഡാമിലേക്ക് നീരൊഴുക്ക് തുടരുന്നുണ്ട്. ഈ സാഹചര്യത്തിൽ ഡാമിലെ ജലനിരപ്പ് നിയന്ത്രിക്കുന്നതിനായി ജൂൺ 20 വെള്ളിയാഴ്‌ച രാവിലെ 09:00 മണി മുതൽ കെ എസ് ഇ ബി ചെറുകിട വൈദുതി ഉത്പാദന നിലയം / റിവർ സ്ലൂയിസ് വഴി വെള്ളം തുറന്ന് വിടും. മണലി, കരുവന്നൂർ പുഴകളിൽ നിലവിലെ ജലനിരപ്പിൽ നിന്നും പരമാവധി 20 സെന്റീമീറ്റർ കൂടി ഉയരാൻ സാധ്യതയുള്ളതിനാൽ തീരത്ത് താമസിക്കുന്നവർ ജാഗ്രത പുലർത്തേണ്ടതാണെന്ന് പീച്ചി ഡാം അസി. എക്സി. എഞ്ചിനിയർ അറിയിച്ചു.

അടുത്ത 3 മണിക്കൂറിൽ അലർട്ട്

അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ ആലപ്പുഴ, എറണാകുളം, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും; മറ്റെല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്കും മണിക്കൂറിൽ 30 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

 

PREV
Read more Articles on
click me!

Recommended Stories

എറണാകുളത്ത് വോട്ട് ചെയ്യാൻ എത്തിയ ആള്‍ കുഴഞ്ഞുവീണ് മരിച്ചു
ആർ ശ്രീലേഖയുടെ പോസ്റ്റ്‌ വിവാദത്തിൽ; നടപടി എടുക്കുമെന്ന് തെരഞ്ഞെടുപ്പു കമ്മീഷൻ, പോസ്റ്റ്‌ ഡിലീറ്റ് ചെയ്തു