കനത്ത മഴ, പുഴകളിൽ കുത്തൊഴുക്ക്; കാസർകോടും പാലക്കാടുമായി മൂന്ന് പേർ ഒഴുക്കിൽപെട്ടു; ആലപ്പുഴയിൽ 15കാരൻ കടലിൽ മുങ്ങിമരിച്ചു

Published : Jun 16, 2025, 02:33 PM IST
Drown

Synopsis

സംസ്ഥാനത്ത് മൺസൂൺ മഴ കനത്തതോടെ നിറഞ്ഞുകവിഞ്ഞ നദികളിൽ രണ്ടിടത്തായി മൂന്ന് പേർ അപകടത്തിൽപെട്ടു

തിരുവനന്തപുരം: കനത്ത മഴയെ തുടർന്ന് നിറഞ്ഞൊഴുകുന്ന പുഴയിൽ സംസ്ഥാനത്ത് പലയിടത്തായി അപകടകം. പാലക്കാട് കുന്തിപ്പുഴയിൽ അമ്മയും മകളും പുഴയിൽ അകപ്പെട്ടു. കാസർകോട് പുത്തിഗെ കൊക്കച്ചാലിൽ എട്ട് വയസുകാരനും അപകടത്തിൽ പെട്ടു. ഇന്നലെ ആലപ്പുഴ കടലിൽ കാണാതായ 15കാരൻ്റെ മൃതദേഹം ഇന്ന് കരക്കടിഞ്ഞു.

പാലക്കാട് മണ്ണാർക്കാട് കൈതച്ചിറ മാസപറമ്പിൽ സ്വദേശികളായ അമ്മയും കുഞ്ഞുമാണ് പുഴയിൽ അകപെട്ടത്. രണ്ടുപേരെയും രക്ഷപ്പെടുത്തി. ഇരുവരെയും മദർ കെയർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാസർകോട് പുത്തിഗെ കൊക്കച്ചാലിൽ സാദത്തിന്റെ മകൻ സുൽത്താനാണ് ഒഴുക്കിൽപ്പെട്ടത്. നാട്ടുകാരും ഫയർഫോഴ്സും തെരച്ചിൽ നടത്തുകയാണ്.

ആലപ്പുഴയിൽ ഇന്നലെ കടലിൽ കാണാതായ ആലപ്പുഴ സ്വദേശി ഡോൺ (15) ന്റെ മൃതദേഹമാണ് ഇന്ന് പുലർച്ചെ പുറക്കാട് തീരത്ത് അടിഞ്ഞത്. ഇന്നലെ വൈകുന്നേരം ആണ് എട്ടുപേര് അടങ്ങുന്ന സംഘം കടലിൽ പെട്ടത്. ഒപ്പമുണ്ടായിരുന്ന ഏഴ് വിദ്യാർഥികൾ രക്ഷപ്പെട്ടിരുന്നു.

അതേസമയം സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ നദികളിൽ പ്രളയ സാധ്യത മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. അപകടകരമായ രീതിയിൽ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിലാണ് സംസ്ഥാന ജലസേചന വകുപ്പും (IDRB), കേന്ദ്ര ജല കമ്മീഷനും (CWC) നദികളിൽ ഓറഞ്ച്, മഞ്ഞ അലർട്ടുകൾ പ്രഖ്യാപിച്ചത്. യാതൊരു കാരണവശാലും നദികളിൽ ഇറങ്ങാനോ നദി മുറിച്ചു കടക്കാനോ പാടില്ല. തീരത്തോട് ചേർന്ന് താമസിക്കുന്നവർ ജാഗ്രത പാലിക്കേണ്ടതാണ്. അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കാൻ തയ്യാറാവണം.

ഓറഞ്ച് അലർട്ട്

കാസറഗോഡ് : ഉപ്പള (ഉപ്പള സ്റ്റേഷൻ), നീലേശ്വരം (ചായ്യോം റിവർ സ്റ്റേഷൻ), മൊഗ്രാൽ (മധുർ സ്റ്റേഷൻ)

പത്തനംതിട്ട : മണിമല (തോണ്ടറ സ്റ്റേഷൻ)

മഞ്ഞ അലർട്ട്

തിരുവനന്തപുരം : വാമനപുരം (മൈലംമൂട് സ്റ്റേഷൻ), കരമന (വെള്ളൈക്കടവ് സ്റ്റേഷൻ- CWC)

കൊല്ലം : പള്ളിക്കൽ (ആനയടി സ്റ്റേഷൻ)

പത്തനംതിട്ട : പമ്പ (ആറന്മുള സ്റ്റേഷൻ), അച്ചൻകോവിൽ (കല്ലേലി & കോന്നി GD സ്റ്റേഷൻ), പമ്പ (മടമൺ സ്റ്റേഷൻ -CWC), മണിമല (കല്ലൂപ്പാറ സ്റ്റേഷൻ-CWC)

ഇടുക്കി: തൊടുപുഴ (മണക്കാട് സ്റ്റേഷൻ- CWC)

എറണാകുളം: മൂവാറ്റുപുഴ (കക്കടാശ്ശേരി & തൊടുപുഴ സ്റ്റേഷൻ),

തൃശൂർ : കരുവന്നൂർ (കുറുമാലി & കരുവന്നൂർ സ്റ്റേഷൻ)

കോഴിക്കോട് : കോരപ്പുഴ (കുന്നമംഗലം & കൊള്ളിക്കൽ സ്റ്റേഷൻ )

കണ്ണൂർ : പെരുമ്പ (കൈതപ്രം റിവർ സ്റ്റേഷൻ), കവ്വായി (വെല്ലൂർ റിവർ സ്റ്റേഷൻ)

കാസറഗോഡ് : കാര്യങ്കോട് (ഭീമനടി സ്റ്റേഷൻ)

 

PREV
KG
About the Author

Kiran Gangadharan

2019 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ബികോം ബിരുദവും ജേണലിസം ആൻ്റ് മാസ് കമ്യൂണിക്കേഷനിൽ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരളം, ദേശീയം, അന്താരാഷ്ട്ര വാര്‍ത്തകള്‍, ബിസിനസ്, ആരോഗ്യം, എന്റർടെയ്ൻമെൻ്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 12 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, എക്‌സ്‌പ്ലൈന‍ർ വീഡിയോകൾ, വീഡിയോ അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: kiran.gangadharan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

രാഹുൽ മാങ്കൂട്ടത്തിലിനെതിരായ രണ്ടാമത്തെ കേസ്; മുൻകൂര്‍ ജാമ്യഹര്‍ജി ഇന്ന് തന്നെ പരിഗണിക്കും, അറസ്റ്റ് തടയണമെന്ന് രാഹുൽ
ബൈക്കിൽ വീട്ടിലെത്തിയവർ ഭീഷണിപ്പെടുത്തിയെന്ന് റിനി ആൻ ജോർജ്; 'രാഹുലിനെ തൊട്ടാൽ കൊന്നുകളയുമെന്ന് പറഞ്ഞു'