തോരാമഴ; സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം; തീവ്ര മഴ മുന്നറിയിപ്പ് ആറ് ജില്ലകളിൽ, എട്ടിടത്ത് അതിശക്തമായ മഴക്ക് സാധ്യത

Published : Oct 19, 2025, 08:02 AM IST
kerala rain

Synopsis

സംസ്ഥാനത്ത് എല്ലാ ജില്ലകളിലും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മഴ മുന്നറിയിപ്പ് പുറപ്പെടുവിച്ചു. ഇന്ന് പുതുക്കിയ മഴ മുന്നറിയിപ്പ് അനുസരിച്ച് ആറ് ജില്ലകളിൽ ഓറഞ്ച് അലർട്ട് അഥവാ അതിതീവ്ര മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്.

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം. എല്ലാ ജില്ലകളിലും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മഴ മുന്നറിയിപ്പ് പുറപ്പെടുവിച്ചു. ഇത് പ്രകാരം 6 ജില്ലകളിൽ ഓറഞ്ച് അലേർട്ടാണ്. ഇവിടങ്ങളിൽ അതിതീവ്ര മഴയ്ക്ക് വരെ സാധ്യതയുണ്ട്. ഇടുക്കി, എറണാകുളം, കാസർകോട്, കണ്ണൂർ, കോഴിക്കോട്, മലപ്പുറം ജില്ലകളിലാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. മറ്റെല്ലാ ജില്ലകളിലും യെല്ലോ അലേർട്ടാണ്. നാളെ മുതൽ മഴയുടെ ശക്തി കുറയുമെന്നാണ് കാലാവസ്ഥാ വിലയിരുത്തൽ.

നാളെ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളിൽ ഒറ്റപ്പെട്ട മഴയ്ക്കാണ് സാധ്യത. അതേസമയം മറ്റെല്ലാ ജില്ലകളിലും യെല്ലോ അലർട്ടാണ്. യെല്ലോ അലർട്ട് പ്രവചിച്ച ജില്ലകളിൽ 115 മില്ലി മീറ്റർ വരെ മഴയാണ് ലഭിക്കുക. ഓറഞ്ച് അലർട്ട് പ്രവചിച്ച ജില്ലകളിൽ 204.4 മില്ലി മീറ്റർ വരെ മഴയ്ക്ക് സാധ്യതയുണ്ട്. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

KG
About the Author

Kiran Gangadharan

2019 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ബികോം ബിരുദവും ജേണലിസം ആൻ്റ് മാസ് കമ്യൂണിക്കേഷനിൽ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരളം, ദേശീയം, അന്താരാഷ്ട്ര വാര്‍ത്തകള്‍, ബിസിനസ്, ആരോഗ്യം, എന്റർടെയ്ൻമെൻ്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 12 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, എക്‌സ്‌പ്ലൈന‍ർ വീഡിയോകൾ, വീഡിയോ അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: kiran.gangadharan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

സഹോദരങ്ങളെ കാറിടിപ്പിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസ്: ലുക്ക് ഔട്ട് നോട്ടീസിന് പിന്നാലെ പ്രതി ഇർഫാൻ പിടിയില്‍
വിലയിൽ പൊള്ളുന്നവർക്ക് ആശ്വാസമേകി സപ്ലൈകോ, വെളിച്ചെണ്ണ വിലകുറച്ചു