Kerala Rain : ന്യൂനമര്‍ദ്ദ പാത്തി നിലനില്‍ക്കുന്നു; അടുത്ത അഞ്ച് ദിവസത്തേക്കുള്ള മഴ മുന്നറയിപ്പ് ഇങ്ങനെ

Published : Jul 22, 2022, 03:44 PM ISTUpdated : Jul 22, 2022, 03:52 PM IST
Kerala Rain : ന്യൂനമര്‍ദ്ദ പാത്തി നിലനില്‍ക്കുന്നു; അടുത്ത അഞ്ച് ദിവസത്തേക്കുള്ള മഴ മുന്നറയിപ്പ് ഇങ്ങനെ

Synopsis

ഒരു ജില്ലകളിയും യെല്ലോ അലേര്‍ട്ടുകളില്ല. നേരിയതോ മിതമായതോ ആയ മഴയ്ക്കാണ് സാധ്യത. മൺസൂൺ പാത്തി ( Monsoon Trough) നിലവിൽ സാധാരണ സ്ഥാനത്തു സ്ഥിതി ചെയ്യുകയാണ്.  

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസത്തേക്ക് മഴ (Rain കുറയുമെന്ന് അറിയിപ്പ്. ഒരു ജില്ലകളിയും യെല്ലോ അലേര്‍ട്ടുകളില്ല. നേരിയതോ മിതമായതോ ആയ മഴയ്ക്കാണ് സാധ്യത. മൺസൂൺ പാത്തി ( Monsoon Trough) നിലവിൽ സാധാരണ സ്ഥാനത്തു സ്ഥിതി ചെയ്യുകയാണ്.  

അടുത്ത 24 മണിക്കൂർ കൂടി  നിലവിലെ സ്ഥാനത്ത് തുടരാൻ സാധ്യതയുണ്ട്. അതിനു ശേഷം പതിയെ തെക്കോട്ടു മാറിയേക്കും. കർണാടക മുതൽ കോമോറിൻ വരെ ന്യുനമർദ്ദപാത്തി നിലനിൽക്കുന്നുണ്ട്. ഇതിന്‍റെ ഫലമായി കേരളത്തിൽ ഇടിമിന്നലോടു കൂടിയ  വ്യാപകമായ മഴക്ക് സാധ്യതയുണ്ട്. അതോടൊപ്പം ജൂലൈ 22 നു ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. 

മത്സ്യത്തൊഴിലാളി ജാഗ്രതാ നിർദ്ദേശം

കേരള-ലക്ഷദ്വീപ്-കർണാടക തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസമില്ല എന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

പ്രത്യേക ജാഗ്രത നിർദ്ദേശങ്ങൾ

22-07-2022 : കന്യാകുമാരി തീരം, ഗൾഫ് ഓഫ് മാന്നാർ, തെക്കൻ  തമിഴ്‌നാട് തീരം, തെക്ക്- കിഴക്കൻ ബംഗാൾ ഉൾക്കടൽ അതിനോട്ചേർന്ന  തെക്ക് -പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ എന്നിവിടങ്ങളിൽ  മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റര്‍ വേഗതയിലും ചില അവസരങ്ങളിൽ  മണിക്കൂറിൽ 60 കിലോമീറ്റര്‍ വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.

23-07-2022 : തെക്ക്- കിഴക്കൻ ബംഗാൾ ഉൾക്കടൽ അതിനോട്ചേർന്ന  തെക്ക് -പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ എന്നിവിടങ്ങളിൽ  മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റര്‍ വേഗതയിലും ചില അവസരങ്ങളിൽ  മണിക്കൂറിൽ 60 കിലോമീറ്റര്‍ വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.

24-07-2022 : തെക്ക്- പടിഞ്ഞാറൻ ബംഗാൾ ശ്രീലങ്കൻ തീരം  എന്നിവിടങ്ങളിൽ  മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റര്‍ വേഗതയിലും ചില അവസരങ്ങളിൽ  മണിക്കൂറിൽ 60 കിലോമീറ്റര്‍ വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.

25-07-2022 :  കന്യാകുമാരി തീരം, ഗൾഫ് ഓഫ് മാന്നാർ, തെക്കൻ  തമിഴ്‌നാട് തീരം, ബംഗാൾ ഉൾക്കടൽ എന്നിവിടങ്ങളിൽ  മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റര്‍ വേഗതയിലും ചില അവസരങ്ങളിൽ  മണിക്കൂറിൽ 60 കിലോമീറ്റര്‍ വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.

26-07-2022 : കന്യാകുമാരി തീരത്ത്  മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റര്‍ വേഗതയിലും ചില അവസരങ്ങളിൽ  മണിക്കൂറിൽ 60 കിലോമീറ്റര്‍ വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.

മേൽപ്പറഞ്ഞ പ്രദേശങ്ങളിൽ മുന്നറിയിപ്പുള്ള തീയതികളിൽ മല്‍സ്യബന്ധനത്തിന് പോകാന്‍ പാടുള്ളതല്ല.

PREV
Read more Articles on
click me!

Recommended Stories

നടിയെ ആക്രമിച്ച കേസില്‍ വിധി നാളെ, വിചാരണ നേരിട്ടത് 10 പേർ; രാവിലെ 11 ന് കോടതി നടപടികൾ ആരംഭിക്കും
നടിയെ ആക്രമിച്ച കേസില്‍ വിധി നാളെ, വിചാരണ നേരിട്ടത് 10 പേർ; രാവിലെ 11 ന് കോടതി നടപടികൾ ആരംഭിക്കും