മഴയ്‍ക്കൊപ്പം അതിശക്തമായ കാറ്റും; പലയിടത്തും വ്യാപകനാശം, കൊല്ലത്ത് വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു

Published : Aug 21, 2024, 03:37 PM ISTUpdated : Aug 21, 2024, 03:45 PM IST
മഴയ്‍ക്കൊപ്പം അതിശക്തമായ കാറ്റും; പലയിടത്തും വ്യാപകനാശം, കൊല്ലത്ത് വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു

Synopsis

വടക്കന്‍ ജില്ലകളില്‍ ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. മലപ്പുറം, കോഴിക്കോട് വയനാട് ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ഒഴികെയുള്ള മറ്റ് എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ്.

കൊല്ലം/ ആലപ്പുഴ: സംസ്ഥാനത്ത് മഴയ്ക്കൊപ്പം വീശിയടിച്ച് ശക്തമായ കാറ്റിൽ പലയിടത്തും വ്യാപക നാശം. കൊല്ലം മുണ്ടക്കലിൽ ശക്തമായ കാറ്റിലും മഴയിലും വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു. തിരുവനന്തപുരം അഞ്ചുതെങ്ങ് സ്വദേശി പെൽകിസ് ആണ് മരിച്ചത്. പെൽകിസിനൊപ്പം കടലിൽ വീണ ബെർണാർഡ് നീന്തി രക്ഷപ്പെട്ടു. ഇയാൾ പരിക്കുകളോടെ ആശുപത്രിയിൽ ചികിത്സയിലാണ്. പുലർച്ചെയാണ് ഇരുവരും സഞ്ചരിച്ച പരമ്പരാഗത വള്ളം അപകടത്തിൽപ്പെട്ടത്. വടക്കന്‍ ജില്ലകളില്‍ ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. മലപ്പുറം, കോഴിക്കോട് വയനാട് ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ഒഴികെയുള്ള മറ്റ് എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ്. ഇവിടെ ശക്തമായ മഴയ്ക്കും സാധ്യതയുണ്ട്. മഴയോടൊപ്പം 40 മുതൽ 50 കിലോമീറ്റർ വേഗത്തിൽ കാറ്റ് വീശാൻ സാധ്യതയുണ്ട്. 

ആലപ്പുഴയിൽ ഇന്ന് പുലർച്ചെ ഉണ്ടായ അതിശക്തമായ കാറ്റിൽ വ്യാപക നാശമാണ് ഉണ്ടായത്. ജില്ലയിൽ ഇന്ന് പുലർച്ചെ അതിശക്തമായ കാറ്റാണ് ആഞ്ഞുവീശിയത്. വിവിധ ഭാഗങ്ങളിൽ മരം വീണ് വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചു. അമ്പലപ്പുഴയിൽ തെങ്ങ് വീണ് സ്കൂട്ടറിൽ സഞ്ചരിച്ച യുവാവിന് ഗുരുതരമായി പരിക്കേറ്റു. തകഴിയിൽ റെയില്‍വേ ട്രാക്കിൽ വീണ മരം ഫയർ ഫോഴ്സ് എത്തിയാണ് മുറിച്ചു മാറ്റിയത്. തലവടിയിൽ ലൈഫ് പദ്ധതി പ്രകാരം നിർമ്മാണത്തിലിരുന്ന വീടിന് മുകളിൽ മരം വീണ് വീട് ഭാഗികമായി തകർന്നു. തലവടിസ്വദേശി ശാന്തയുടെ വീടിന് മുകളിലേയ്ക്കാണ് പുളിമരം കടപുഴകി വീണത്. മരം വീണ് കായംകുളം കോറ്റുകുളങ്ങര കൊച്ചുപള്ളിക്ക് സമീപം നിഹാസിൻ്റെ വീടിന് കേടുപാട് സംഭവിച്ചു. വീട്ടുമുറ്റത്ത് നിർത്തിയിട്ടിരുന്നു കാറിന്റെ മുൻഭാഗവും ഭാഗികമായി തകർന്നു. മാന്നാർ തൃക്കുരട്ടി ധർമശാസ്താ ക്ഷേത്രത്തിൻ്റെ മതിൽ തകർന്നു വീണു. പ്രദേശത്ത് മരങ്ങൾ കടപുഴകി വൈദ്യുതിബന്ധം തകരാറിലായി. പൂന്തോപ്പ് മേഖലയിലും മരം വീണു.

Also Read: 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റ്, 3 ജില്ലകൾക്ക് മുന്നറിയിപ്പ്, ഉരുൾപൊട്ടലിനും മണ്ണിടിച്ചിലിനും സാധ്യത

അതിശക്തമായ കാറ്റില്‍ കോട്ടയത്തും വ്യാപക നാശനഷ്ടം ഉണ്ടായി. കൊല്ലത്ത് മത്സ്യബന്ധന വള്ളങ്ങള്‍ തകര്‍ന്നു. പത്തനംതിട്ട സീതത്തോട് വീടിനു മുകളിൽ മരം വീണ് രണ്ട് പേര്‍ക്ക് പരുക്കേറ്റു. മഴയും ശക്തമായ കാറ്റും തെക്കന്‍ കേരളത്തിലും മധ്യകേരളത്തിലുമാണ് കാര്യമായ നാശനഷ്ടം ഉണ്ടാക്കിയത്. കോട്ടയത്ത് വൈക്കം,വെച്ചൂർ, ഉദയനാപുരം പ്രദേശങ്ങളിൽ മരങ്ങൾ കടപുഴകി വീണ് നിരവധി വീടുകൾക്ക് കേടുപാടുണ്ടായി. പള്ളം ബുക്കാനയില്‍ പുതുവലിൽ ഷാജിയുടെ വീട് ഭാഗികമായി തകർന്നു. മരം വീണ് കെഎസ്ആര്‍ടിസി ഡിപ്പോ പരിസരത്തെ ഇരുചക്ര വാഹനങ്ങൾക്ക് കേടുപാടുണ്ടായി. കുമരകം പാണ്ടൻ ബസാർ - ആശാരിശ്ശേരി റോഡ്, ചുളഭാഗം റോഡ്, പള്ളിക്കവല - ഒളശ്ശ റോഡ് എന്നിവടങ്ങളിലും മരം വീണ് ഗതാഗതം തടസപ്പെട്ടു. 

കൊല്ലത്ത് മയ്യനാട് മുക്കത്തും, പരവൂരിലുമാണ് മത്സ്യബന്ധന വള്ളങ്ങള്‍ മറിഞ്ഞത്. അപകടത്തില്‍പ്പെട്ട 10 മത്സ്യത്തൊഴിലാളികളും നീന്തിരക്ഷപെട്ടു. പത്തനംതിട്ട സീതത്തോട് സ്വദേശി ശ്യാമളയുടെ വീടിന് മുകളിൽ മരം വീണ് മകൾക്കും ചെറുമകൾക്കും പരുക്കേറ്റു. പന്തളം,അടൂർ, റാന്നി ഭാഗങ്ങളില്‍ മരം വീണ് വൈദ്യുതി തടസ്സപ്പെട്ടു. തിരുവനന്തപുരം പൊൻമുടി റോഡില്‍ മരം കടപുഴകിയതോടെ വിനോദ സഞ്ചാരികൾക്ക് പ്രവേശനം വിലക്കി.മുതലപ്പൊഴിയില്‍ വീണ്ടും വള്ളം മറിഞ്ഞു. വള്ലത്തിലുണ്ടായിരുന്ന നാല് പേരും രക്ഷപ്പെട്ടു. തൃശ്ശൂര്‍ മലക്കപ്പാറ പാലത്തിന് സമീപവും, ഇടുക്കി ദേശീയ പാതയിൽ ചീയപ്പാറയിലും മരങ്ങള്‍ റോഡില്‍ കടപുഴകി വീണതോടെ ഗതാഗതത്തെ ബാധിച്ചു. കോതമംഗലത്ത് നഗരസഭ ഷോപ്പിംഗ് കോംപ്ലെക്സിന്‍റെ മുൻവശത്തെ ഷീറ്റിട്ട മേൽക്കൂര തകർന്നു വീണു. അപകടം പുലര്‍ച്ചെയായതിനാല്‍ ആർക്കും പരുക്കില്ല.

എറണാകുളത്ത് ഇന്നലെ അർദ്ധ രാത്രിയും ഇന്ന് പുലർച്ചെയുമായി ശക്തമായ മഴയും കാറ്റും ഉണ്ടായി. അസാധാണമായ വേഗത്തിൽ വീശിയ കാറ്റിൽ പലയിടത്തും നാശനഷ്ടങ്ങളുണ്ടായി. കോതമംഗലം നഗരസഭ ഷോപ്പിംഗ് കോപ്ലെക്സിന്റെ മുൻവശത്തെ ഷീറ്റിട്ട മേൽക്കൂര  തകർന്നു വീണു. അപകടം പുലർച്ചെ 5 മണിക്ക് ആയതിനാൽ ആർക്കും പരിക്കില്ല.  മറ്റിടങ്ങളിലും നാശനഷ്ടമുണ്ടയി. ജില്ലയിൽ ഒറ്റപ്പെട്ട മഴയ്ക്കും മണിക്കൂറിൽ 50 കിലോ മീറ്റർ വേഗത്തിൽ കാറ്റിനും സാധ്യതയുടെന്നാണ് കാലാവസ്ഥ പ്രവചനം. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

PREV
Read more Articles on
click me!

Recommended Stories

'രാഹുലിന്റെ അറസ്റ്റ് കോടതി തടഞ്ഞത് സ്വാഭാവിക നടപടി, മനഃപൂർവ്വം അറസ്റ്റ് ചെയ്യുന്നില്ല എന്ന വാദം ശരിയല്ല': മുഖ്യമന്ത്രി
തിരുവനന്തപുരം കോർപ്പറേഷന് ലഭിച്ച 1000 കോടി കേന്ദ്ര ഫണ്ടില്‍ തിരിമറിയെന്ന് ബിജെപി ,അന്വേഷണം അവശ്യപ്പെട്ട് കേന്ദ്രത്തിന് പരാതി നൽകി