സംസ്ഥാനത്ത് വീണ്ടും മഴ കനക്കുന്നു; ഞായറാഴ്ച 3 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, ഓണത്തിനും മാനം തെളിഞ്ഞേക്കില്ല

Published : Aug 21, 2026, 03:35 PM IST
kerala rain

Synopsis

ഞായറാഴ്ച മുതല്‍ മഴ കനക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഞായറാഴ്ച (23-08-26) മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് ഞായറാഴ്ച യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. തിരുവോണത്തിനും മാനം തെളിഞ്ഞേക്കില്ല.

തിരുവനന്തപുരം: ഒരിടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് വരും മഴ കനക്കുന്നു. ഞായറാഴ്ച മുതല്‍ മഴ കനക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഞായറാഴ്ച (23-08-26) മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് ഞായറാഴ്ച യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഉത്രാട ദിനമായ ചൊവ്വാഴ്ച (25-08-26) ഇടുക്കി, കോട്ടയം, എറണാകുളം എന്നീ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവോണത്തിനും മാനം തെളിഞ്ഞേക്കില്ല. അന്നും മഴ തുടർന്നേക്കും. കേരളാ തീരത്ത് ഈ ദിവസങ്ങളിൽ കള്ളക്കടൽ മുന്നറിയിപ്പ് തുടരുകയാണ്.

വരും ദിവസങ്ങളിലെ മഴ മുന്നറിയിപ്പ്

23/08/2026 : കോഴിക്കോട്, വയനാട്, കണ്ണൂർ, കാസര്‍കോട്

24/08/2026 : പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ

25/08/2026 : കോട്ടയം, ഇടുക്കി, എറണാകുളം

എന്നീ ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലി മീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

വിഴിഞ്ഞം തുറമുഖത്തെ നശിപ്പിക്കാൻ ശ്രമിച്ചവരാണ് ഇപ്പോൾ രക്ഷകരെന്ന് അവകാശപ്പെടുന്നത്, ക്ഷേമ പെൻഷനിൽ പോലും യുഡിഎഫ് സർക്കാരിന് വലിയ വീഴ്ചയെന്നും ബാലഗോപാൽ
ഓണാഘോഷ പരിപാടിക്കിടെ കുഴഞ്ഞു വീണു, 55 കാരനായ ആശുപത്രി ജീവനക്കാരന് ജീവൻ നഷ്ടമായി