കാലാവസ്ഥാ വിഭാഗം മുന്നറിയിപ്പ്, വേനൽ മഴ കനക്കും, 7 ജില്ലകളിൽ യെല്ലോ അലർട്ട്, കാറ്റിനും മിന്നലിനും സാധ്യത

Published : May 16, 2026, 10:44 AM IST
kerala rain

Synopsis

മഴയ്ക്കൊപ്പം ശക്തമായ കാറ്റിനും മിന്നലിനും സാധ്യതയുണ്ട്. കാലവർഷം ഈ മാസം 26ന് കേരള തീരത്ത് എത്തിയേക്കുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ നിഗമനം.

തിരുവനന്തപുരം : മധ്യകേരളത്തിലും തെക്കൻ കേരളത്തിലും ഇന്ന് ശക്തമായ വേനൽ മഴയ്ക്ക് സാധ്യത. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, എറണാകുളം, ഇടുക്കി, കോട്ടയം ജില്ലകളിൽ യെല്ലോ അലർട്ടാണ് കാലാവസ്ഥാ വിഭാഗം മുന്നറിയിപ്പ് നൽകുന്നത്. മഴയ്ക്കൊപ്പം ശക്തമായ കാറ്റിനും മിന്നലിനും സാധ്യതയുണ്ട്. കാലവർഷം ഈ മാസം 26ന് കേരള തീരത്ത് എത്തിയേക്കുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ നിഗമനം.

അടുത്ത 3 മണിക്കൂറിൽ മഴ സാധ്യത 10.00 AM

അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ നേരിയ/ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും; തിരുവനന്തപുരം, കൊല്ലം, കോഴിക്കോട്, വയനാട് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്കും സാധ്യത. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

കുസാറ്റിൽ വീണ്ടും ഓപ്പൺ എയർ സ്റ്റേജിൽ സംഗീത പരിപാടി, സെക്യൂരിറ്റി ജീവനക്കാരും പൊലീസും ഇല്ലെന്ന് പരാതി
വയോധികൻ വാടകവീട്ടിൽ കൊല്ലപ്പെട്ട നിലയിൽ, മോഷണശ്രമത്തിനിടെയുള്ള ആസൂത്രിത കൊലപാതകമെന്ന് സംശയം; സ്വർണവും പണവും നഷ്ടപ്പെട്ടു