കരാറുകാര്‍ അനിശ്ചിതകാല സമരം തുടങ്ങി; സര്‍ക്കാര്‍ കുടിശിക തീര്‍ത്തില്ലെങ്കിൽ റേഷൻ വിതരണം മുടങ്ങും

Published : Jan 13, 2024, 06:30 AM IST
കരാറുകാര്‍ അനിശ്ചിതകാല സമരം തുടങ്ങി; സര്‍ക്കാര്‍ കുടിശിക തീര്‍ത്തില്ലെങ്കിൽ റേഷൻ വിതരണം മുടങ്ങും

Synopsis

സമരം നീണ്ടുപോയാല്‍ റേഷൻ കടകളിലെ സ്റ്റോക്ക് തീരുന്നതോടെ സംസ്ഥാനത്തെ റേഷൻ മുടങ്ങും

തിരുവനന്തപുരം: സംസ്ഥാനത്ത്  റേഷന്‍ വിതരണം ഇന്ന് മുതല്‍ തടസപെടും. നൂറുകോടി രൂപ കുടിശികയായതോടെ റേഷന്‍ കടകളില്‍ സാധനങ്ങളെത്തിക്കുന്ന കരാറുകാര്‍ ഇന്ന് മുതല്‍  അനിശ്ചിതകാല സമരം പ്രഖ്യാപിച്ചതോടെയാണ് ഇത്. ഇന്നലെ കൊച്ചിയില്‍ ചേര്‍ന്ന  ട്രാൻസ്പോർട്ടിംഗ്  കോണ്‍ട്രാക്ടേഴ്സ് അസോസിയേഷൻ യോഗമാണ് അനിശ്ചിതകാല സമരം പ്രഖ്യാപിച്ചത്. എഫ് സി ഐ ഗോഡൗണിൽ നിന്ന് റേഷൻ സംഭരണ കേന്ദ്രങ്ങളിലേക്കും അവിടെ നിന്ന് റേഷൻ കടകളിലേക്കും ഭക്ഷ്യ ധാന്യങ്ങള്‍ വിതരണത്തിനെത്തിക്കുന്ന കരാ‌റുകാരാണ് സമരം ചെയ്യുന്നത്. കുടിശിക തീര്‍ത്ത് പണം കിട്ടിയിട്ട് മാത്രമേ ഇനി റേഷൻ വിതരണത്തിനുള്ളൂ എന്നാണ് കരാറുകാരുടെ നിലപാട്. സമരം നീണ്ടുപോയാല്‍ റേഷൻ കടകളിലെ സ്റ്റോക്ക് തീരുന്നതോടെ സംസ്ഥാനത്തെ റേഷൻ മുടങ്ങും.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

PREV
Read more Articles on
click me!

Recommended Stories

നിലയ്ക്കൽ - പമ്പ റോഡിൽ അപകടം; ശബരിമല തീർത്ഥാടകരുമായി പോയ രണ്ട് കെഎസ്ആർടിസി ബസുകൾ കൂട്ടിയിടിച്ചു; ഡ്രൈവർക്ക് പരിക്കേറ്റു
കാരണം കണ്ടെത്താന്‍ കൊട്ടിയത്തേക്ക് കേന്ദ്ര വിദ​ഗ്ധ സംഘം, ദേശീയപാത തകർന്ന സംഭവത്തിൽ അന്വേഷണ റിപ്പോർട്ട് സമർപ്പിക്കും, നാലിടങ്ങളിൽ അപകട സാധ്യത