കാലവർഷം ചതിക്കുമോ? സംസ്ഥാനത്ത് കാലവർഷ മഴയിൽ 61 ശതമാനം കുറവ്

Published : Jun 11, 2022, 10:38 AM IST
കാലവർഷം ചതിക്കുമോ? സംസ്ഥാനത്ത് കാലവർഷ മഴയിൽ 61 ശതമാനം കുറവ്

Synopsis

മഴ ഏറ്റവും കുറവ് കാസർകോട്, പാലക്കാട് ജില്ലകളിൽ, ചൊവ്വാഴ്ചയോടെ സ്ഥിതി മെച്ചപ്പെടുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

തിരുവനന്തപുരം: സംസ്ഥാനത്ത് കാലവർഷത്തിൽ 61 ശതമാനം കുറവ്. കാസർകോട്, പാലക്കാട് ജില്ലകളിലാണ് മഴയുടെ അളവിൽ ഏറ്റവും കുറവ് രേഖപ്പെടുത്തിയിട്ടുള്ളത്. ഈ രണ്ടിടങ്ങളിലും കാലവർഷ മഴയിൽ 85 ശതമാനം കുറവുണ്ടായി. 182.2 മില്ലീമീറ്റർ മഴ കിട്ടേണ്ടിടത്ത് ലഭിച്ചത് 71.5 മില്ലീമീറ്റർ. 9 ജില്ലകളിൽ മഴയുടെ അളവ് തീരെ കുറഞ്ഞു. 27 ശതമാനം കുറവ് മഴ കിട്ടിയ പത്തനംതിട്ടയാണ് തമ്മിൽ ഭേദം. 

കഴിഞ്ഞ മാസം 29ന് തന്നെ കേരള തീരത്ത് കാലവർഷമെത്തിയെങ്കിലും കരയിലേക്ക് എത്താൻ മഴ മേഘങ്ങൾ മടിക്കുന്നതാണ് മഴ കുറയാൻ കാരണം. പടിഞ്ഞാറൻ കാറ്റ് ദുർബലമായതിനാൽ തുടർച്ചയായി മഴമേഖങ്ങൾ കരയിലേക്ക് എത്തുന്നില്ല. ഇന്ത്യൻ മഹാസമുദ്രത്തിലെ താപലനിലയിലുണ്ടായ മാറ്റങ്ങളാണ് കാലവർഷം ദുർബലമായതിന്‍റെ പ്രധാന കാരണങ്ങളിലൊന്ന്. വരണ്ട കാറ്റ് മൺസൂൺ കാറ്റുമായി ചേരുമ്പോഴാണ് മഴമേഘങ്ങൾ ദുർബലമാകുന്നത്. ചൊവ്വാഴ്ചയോടെ സ്ഥിതി മെച്ചപ്പെട്ടേക്കാമെന്നാണ് കാലാവസ്ഥാ പ്രവചനം. 

PREV
Read more Articles on
click me!

Recommended Stories

വിചാരണ കോടതി മുതൽ സുപ്രീം കോടതി വരെ ദിലീപ് നൽകിയത് 90 ഓളം ഹർജികൾ, വിട്ടുകൊടുക്കാതെ നടിയുടെ തടസ ഹർജികൾ; ജില്ലാ ജഡ്ജി വരെ സംശയ നിഴലിലായ അസാധാരണ പോരാട്ടം
മരണ കാരണം ആന്തരിക രക്തസ്രാവം; കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട കാളിമുത്തുവിന്റെ പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട് വിവരങ്ങൾ പുറത്ത്