
തൃശ്ശൂർ: 2020ലെ കേരള സാഹിത്യ അക്കാദമി അവാർഡുകൾ പ്രഖ്യാപിച്ചു. സേതുവിനും പെരുമ്പടവം ശ്രീധരനും അക്കാദമിയുടെ വിശിഷ്ടാംഗത്വം നൽകും. ചെറുകഥയ്ക്കുള്ള പുരസ്കാരം ഉണ്ണി ആറിനും കവിത പുരസ്കാരം ഒ പി സുരേഷിനുമാണ്. നോവൽ പുരസ്കാരം പി എഫ് മാത്യൂസ് നേടി.
സമഗ്ര സംഭവനയ്ക്കുള്ള പുരസ്കാരം ആറ് പേർക്കാണ്. കെ കെ കൊച്ച്, മാമ്പുഴ കുമാരൻ, കെ ആർ മല്ലിക, സിദ്ധാർത്ഥൻ പരുത്തിക്കാട്, ചവറ കെ എസ് പിള്ളി എന്നിവർക്കാണ് ആദരം.
താജ്മഹൽ എന്ന കവിതയാണ് ഒ പി സുരേഷിനെ അവാർഡിന് അർഹനാക്കിയത്, ഉണ്ണി ആറിന്‍റെ വാങ്കിനാണ് ചെറുകഥയ്ക്കുള്ള പുരസ്കാരം. പി എഫ് മാത്യൂസിന് അടിയാളപ്രേതം എന്ന നോവലിനാണ് പുരസ്കാരം. ദൈവം ഒളിവിൽ പോയ നാളുകൾ എന്ന യാത്രാ വിവരണത്തിന് വിധു വിൻസൻ്റിന് പുരസ്കാരം.
ഹാസ്യ സാഹിത്യത്തിനുള്ള പുരസ്കാരം ഇന്നസെന്‍റിനുാണ് ഇരിങ്ങാലക്കുടയ്ക്ക് ചുറ്റും എന്ന പുസ്തകത്തിനാണ് അവാർഡ്. ദ്വയം എന്ന നാടകത്തിന് ശ്രീജിത്ത് പൊയിൽക്കാവിനും പുരസ്കാരമുണ്ട്.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam