താലിബാനെ വിമര്‍ശിച്ച് എം കെ മുനീറിന്‍റെ ഫേസ്ബുക്ക് കുറിപ്പ്; രൂക്ഷവിമര്‍ശനവുമായി താലിബാന്‍ അനുകൂലികള്‍

By Web TeamFirst Published Aug 17, 2021, 4:18 PM IST
Highlights

മനുഷ്യാവകാശങ്ങളെ മാനിക്കാത്ത താലിബാന്‍റെ പ്രവര്‍ത്തനങ്ങളെ തള്ളിയും രൂക്ഷവിമര്‍ശനം ഉയര്‍ത്തിയുമുള്ള കുറിപ്പിന് കീഴില്‍ താലിബാന്‍റെ നടപടിയെ അനുകൂലിച്ചുകൊണ്ടുള്ള കമന്‍റുകളുടെ പ്രവാഹമാണ്. 

താലിബാന്‍ കാബൂള്‍ പിടിച്ചടക്കിയതിന് പിന്നാലെ അഫ്ഗാന്‍ ജനത നേരിടുന്ന പ്രതിസന്ധിയെ വിശദമാക്കിയ മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറിയും എംഎല്‍എയുമായ  എം കെ മുനീറിന്‍റെ ഫേസ്ബുക്ക് കുറിപ്പിന് രൂക്ഷ വിമര്‍ശനം. മനുഷ്യാവകാശങ്ങളെ മാനിക്കാത്ത താലിബാന്‍റെ പ്രവര്‍ത്തനങ്ങളെ തള്ളിയും രൂക്ഷവിമര്‍ശനം ഉയര്‍ത്തിയുമുള്ള കുറിപ്പിന് കീഴില്‍ താലിബാന്‍റെ നടപടിയെ അനുകൂലിച്ചുകൊണ്ടുള്ള കമന്‍റുകളുടെ പ്രവാഹമാണ്.

പൊതുമാപ്പ് പ്രഖ്യാപിച്ച് താലിബാൻ, സർക്കാർ ജീവനക്കാർ ജോലിക്കെത്തണമെന്ന് ആവശ്യം

ആളുകള്‍ കൂട്ടപലായനം ചെയ്യുന്നത്  താലിബാനെ ഭയന്നാണെന്ന് വ്യക്തമാക്കുന്നതാണ് മുനീറിന്‍റെ ഫേസ്ബുക്ക് കുറിപ്പ്. ഹിംസയുടെ ഇത്തരം രീതിശാസ്ത്രങ്ങൾ ഒരിടത്തും പ്രോത്സാഹിപ്പിക്കപ്പെടേണ്ടതല്ലെന്നും മുനീര്‍ വ്യക്തമാക്കുന്നു.  രണ്ടായിരത്തോളം ആളുകളാണ് ഇതിനോടകം ഈ കുറിപ്പിന് മറുപടിയുമായി എത്തിയിരിക്കുന്നത്. മുനീറിനെതിരെയുള്ള വിമര്‍ശനം രൂക്ഷമായതോടെ താലിബാന്‍ ആരാധകരെ തിരിച്ചറിയാമെന്ന് ചിലര്‍ കുറിപ്പിനോട് പ്രതികരിക്കുന്നു.  

ചൈനയുടെ 'താലിബാന്‍ പ്രേമത്തിന്' പിന്നില്‍ ശരിക്കും എന്താണ്?

2001 വരെയുള്ള അമേരിക്കന്‍ അധിനിവേശത്തേക്കുറിച്ച് ഓര്‍മ്മിപ്പിക്കുന്ന ചിലര്‍ നിലവിലെ ഈ പോസ്റ്റ്  മതേതരത്വം തെളിയിക്കാനിട്ടതാണെന്നും ചിലര്‍ മുനീറിനെ പരിഹസിക്കുന്നു. എംഎസ്എഫിനെതിരെ പരാതി നല്‍കിയ ഹരിത നേതാക്കളെ പിന്തുണയ്ക്കുന്ന നിലപാട് എടുക്കാതെ സംഘടനയുടെ പ്രവര്‍ത്തനം പരിഹസിച്ചവരാണ് താലിബാനെ വിമര്‍ശിക്കുന്നതെന്നും പരിഹസിക്കുന്നവരുമുണ്ട് ഇക്കൂട്ടത്തില്‍. 

കാബൂൾ എംബസി അടച്ച് ഇന്ത്യ, ഉദ്യോഗസ്ഥരെ തിരികെ കൊണ്ടു വരുന്നു, ഇ- വിസ ഏർപ്പെടുത്തി

'പരിഷ്‌കാരങ്ങള്‍' തുടങ്ങി; ജോലി സ്ഥലങ്ങളില്‍ നിന്ന് സ്ത്രീകളെ വീട്ടിലേക്ക് പറഞ്ഞുവിട്ട് താലിബാന്‍


കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 

click me!