നാളെ അവധി കൂടുതൽ ജില്ലകളിലേക്ക്, 5 ജില്ലയിൽ ഇതിനകം പ്രഖ്യാപിച്ചു; കണ്ണൂർ, കോഴിക്കോട്, കാസർകോട്, മലപ്പുറം,തൃശൂർ

Published : Jul 14, 2024, 05:50 PM ISTUpdated : Jul 14, 2024, 06:47 PM IST
നാളെ അവധി കൂടുതൽ ജില്ലകളിലേക്ക്, 5 ജില്ലയിൽ ഇതിനകം പ്രഖ്യാപിച്ചു; കണ്ണൂർ, കോഴിക്കോട്, കാസർകോട്, മലപ്പുറം,തൃശൂർ

Synopsis

ഈ വാർത്ത ആദ്യം നൽകുമ്പോൾ 3 ജില്ലകളിലായിരുന്നു അവധി പ്രഖ്യാപിച്ചിരുന്നത്. പിന്നീട് മലപ്പുറം, തൃശൂർ ജില്ലകളിൽ കൂടി കളക്ടർമാർ അവധി പ്രഖ്യാപിക്കുകയായിരുന്നു. അതിനനുസരിച്ച് വാർത്ത അപ്ഡേറ്റ് ചെയ്തിട്ടുണ്ട്. ഏറ്റവും ഒടുവിലെ വിവരം അനുസരിച്ച് കണ്ണൂർ, കോഴിക്കോട്, കാസർകോട്, മലപ്പുറം, തൃശൂ‍ർ ജില്ലകളിലാണ് ഇതുവരെ അവധി പ്രഖ്യാപിച്ചിട്ടുള്ളത്.

കാസർകോട്: കേരളത്തിലെ അതിതീവ്ര മഴ മുന്നറിയിപ്പിന്‍റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് 5 ജില്ലകളിൽ നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു. കണ്ണൂരിന് പിന്നാലെ കോഴിക്കോടും കാസർകോടും, മലപ്പുറം, തൃശൂ‍ർ ജില്ലകളിലും അവധി പ്രഖ്യാപിക്കുകയായിരുന്നു.

കോഴിക്കോട് അവധി അറിയിപ്പ്

കോഴിക്കോട് ജില്ലയിൽ കഴിഞ്ഞ ദിവസങ്ങളിലും ഇന്നുമായി തീവ്ര മഴയുള്ളതിനാലും നാളെയും ശക്തമായ മഴ മുന്നറിയിപ്പുള്ള സാഹചര്യത്തിലും കോഴിക്കോട് ജില്ലയിലെ പ്രൊഫഷണൽ കോളേജ് ഉൾപ്പെടയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ (15-07-2024) ജില്ലാ കലക്ടർ അവധി പ്രഖ്യാപിച്ചു. ജില്ലയിലെ അങ്കണവാടികള്‍ക്കും അവധി ബാധകമാണ്. മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്ക് മാറ്റമുണ്ടാവില്ല.

കാസർകോട് അവധി അറിയിപ്പ്

റെഡ് അലേർട്ട് സാഹചര്യത്തിൽ കാസർക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു. ജില്ലയിലെ സ്റ്റേറ്റ് , സി ബി എസ് ഇ, ഐ സി എസ് സി  സ്‌കൂളുകൾ കേന്ദ്രീയ വിദ്യാലയങ്ങൾ, അങ്കണവാടികൾ, മദ്രസകൾ തുടങ്ങിയ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധിയായിരിക്കും. കോളേജുകൾക്ക്  അവധി ബാധകമല്ല.

കണ്ണൂരിലെ അവധി അറിയിപ്പ്

മഴ, ശക്തമായ കാറ്റ് എന്നിവ തുടരുന്ന സാഹചര്യത്തിൽ കണ്ണൂർ ജില്ലയിലെ അങ്കണവാടികൾ, പ്രൊഫഷണൽ കോളജുകൾ അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് തിങ്കൾ (ജൂലൈ 15) ജില്ലാ കളക്ടർ  അവധി പ്രഖ്യാപിച്ചു. മുൻ നിശ്ചയപ്രകാരമുള്ള പൊതുപരീക്ഷകൾ, യൂണിവേഴ്സിറ്റി പരീക്ഷകൾ എന്നിവയ്ക്ക് മാറ്റം ഉണ്ടായിരിക്കുന്നതല്ല.

തൃശൂരിലെ അവധി അറിയിപ്പ്

പ്രിയപ്പെട്ട കുട്ടികളെ, ജില്ലയിൽ ഇന്നും നാളെയും ശക്തമായ കാറ്റും മഴയും ആയതിനാൽ  പ്രൊഫഷണൽ കോളേജുകൾ അടക്കം എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി പ്രഖ്യാപിക്കുകയാണ്. മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്ക് മാറ്റമില്ല.

മലപ്പുറത്തെ അവധി അറിയിപ്പ്

റെഡ് അലർട്ടിന്‍റെ പശ്ചാത്തലത്തിൽ മലപ്പുറം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധിയായിരിക്കും. മലപ്പുറം ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ കളക്ടർ വി ആർ വിനോദാണ് അവധി പ്രഖ്യാപിച്ചത്. മുൻ നിശ്ചയ പ്രകാരമുള്ള പരീക്ഷകൾക്ക് മാറ്റമില്ല.

കേരളത്തിൽ വീണ്ടും അതിതീവ്ര മഴ, റെഡ് അലർട്ട് പ്രഖ്യാപിച്ചു, നാളെ 3 ജില്ലകളിൽ; ഇന്ന് 3 ജില്ലകളിൽ ഓറഞ്ച് അലർട്ട്

ശ്രദ്ധക്ക്: ഈ വാർത്ത ആദ്യം നൽകുമ്പോൾ 3 ജില്ലകളിലായിരുന്നു അവധി പ്രഖ്യാപിച്ചിരുന്നത്. പിന്നീട് മലപ്പുറം, തൃശൂർ ജില്ലകളിൽ കൂടി കളക്ടർമാർ അവധി പ്രഖ്യാപിക്കുകയായിരുന്നു. അതിനനുസരിച്ച് വാർത്ത അപ്ഡേറ്റ് ചെയ്തിട്ടുണ്ട്. ഏറ്റവും ഒടുവിലെ വിവരം അനുസരിച്ച് കണ്ണൂർ, കോഴിക്കോട്, കാസർകോട്, മലപ്പുറം, തൃശൂ‍ർ ജില്ലകളിലാണ് ഇതുവരെ അവധി പ്രഖ്യാപിച്ചിട്ടുള്ളത്.

ഐസ് പോലുമില്ല, കൊണ്ടുവന്നതാകട്ടെ ചാക്കിൽ കെട്ടി! കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ 80 കിലോ എരുന്തും ചൂരയും പിടിയിൽ

ബോണറ്റിലിരുന്ന് വിസിലൂതി വന്നു! കയറി ഇരിയെടായെന്ന് നാട്ടുകാർ, 'തെരിയാമേ പണ്ണിട്ടെ' യെന്ന് യുവാക്കൾ, പിടിവീണു

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

PREV
Read more Articles on
click me!

Recommended Stories

ചേവായൂരില്‍ അറുപതു വയസുകാരിയെ ഫ്ലാറ്റില്‍ തീ പൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി
ചായ കുടുക്കാന്‍ പോകുന്നതിനിടെ കാട്ടാന, ഓടി രക്ഷപ്പെടുന്നതിനിടെ നിലത്തുവീണു, കാട്ടാന ആക്രമിച്ചു, വയോധികന് ദാരുണാന്ത്യം