സംസ്ഥാനത്ത് കൊവിഡ് കേസുകളിൽ വൻ വർധന; ഇന്ന് രോഗം സ്ഥിരീകരിച്ചത് 1161 പേർക്ക്

Published : May 31, 2022, 09:39 PM ISTUpdated : May 31, 2022, 10:29 PM IST
സംസ്ഥാനത്ത് കൊവിഡ് കേസുകളിൽ വൻ വർധന; ഇന്ന് രോഗം സ്ഥിരീകരിച്ചത് 1161 പേർക്ക്

Synopsis

ഏറ്റവും കൂടുതൽ രോഗികൾ എറണാകുളത്താണ്. 365 പേർക്കാണ് ഇവിടെ രോഗം സ്ഥിരീകരിച്ചത്

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് കേസുകളിൽ വൻ വർധന. ഇന്ന് മാത്രം 1161 പേർക്ക് കൊവിഡ് ബാധ സ്ഥിരീകരിച്ചു. ഏറ്റവും കൂടുതൽ രോഗികൾ എറണാകുളത്താണ്. 365 പേർക്കാണ് ഇവിടെ രോഗം സ്ഥിരീകരിച്ചത്. ഇവിടെ രണ്ട് മരണവും സ്ഥിരീകരിച്ചിട്ടുണ്ട്. മറ്റ് ജില്ലകളിലും കൊവിഡ് കേസുകൾ ക്രമമായി ഉയരുകയാണ്.

രാജ്യത്താകെ നിലവിൽ കൊവിഡ് ചികിത്സയിലുള്ളത് 17883 പേരാണ്. ചികിത്സയിലുള്ളത് ആകെ രോഗബാധിതരുടെ 0.04 ശതമാനം പേർ മാത്രമാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 2134 പേർ സുഖം പ്രാപിച്ചു. ഇതോടെ ആകെ രോഗമുക്തരുടെ എണ്ണം 42615574 ആയി. രോഗമുക്തി നിരക്ക് 98.74 ശതമാനമാണ്. കഴിഞ്ഞ 24 മണിക്കൂറിൽ 2,338 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു. പ്രതിദിന രോഗ സ്ഥിരീകരണ നിരക്ക് 0.64 ശതമാനം. പ്രതിവാര രോഗസ്ഥിരീകരണ നിരക്ക് 0.61 ശതമാനവുമാണ്. ഇതുവരെ ആകെ നടത്തിയത് 85.04 കോടി കൊവിഡ് പരിശോധനകളാണെന്നും കഴിഞ്ഞ 24 മണിക്കൂറിൽ നടത്തിയത് 363883 പരിശോധനകളാണെന്നുമാണ് കേന്ദ്രസർക്കാരിന്റെ കണക്ക്.
 

PREV
click me!

Recommended Stories

ഏറ്റുമുട്ടലിൽ കലാശിച്ച വാദങ്ങൾ; സീനിയര്‍ അഭിഭാഷകന്‍ ബി രാമന്‍ പിള്ള ദിലീപിന്‍റെ നിയമ വഴിയിലെ സാരഥിയായതിങ്ങനെ
ദേശീയ കടുവ കണക്കെടുപ്പിൻ്റെ ആദ്യഘട്ടം ഇന്നവസാനിക്കും,വിവര വിശകലനം രണ്ടാഘട്ടം,ക്യാമറ ട്രാപ്പിങ് ഒടുവിൽ, 2022 ലെ സര്‍വേയിൽ കേരളത്തിൽ 213 കടുവകൾ