ക്ഷേമ പെൻഷൻ ജൂൺ 8 മുതൽ, വിതരണം ചെയ്യുന്നത് ഒരു മാസത്തെ പെൻഷൻ

Published : Jun 02, 2023, 06:49 PM ISTUpdated : Jun 02, 2023, 07:51 PM IST
ക്ഷേമ പെൻഷൻ ജൂൺ 8 മുതൽ, വിതരണം ചെയ്യുന്നത് ഒരു മാസത്തെ പെൻഷൻ

Synopsis

സംസ്ഥാനത്തെ 64 ലക്ഷം ആളുകൾക്കാണ് ഇതിന്റെ പെൻഷൻ ലഭിക്കുക. ഇതിനായി 950 കോടി രൂപ ധനവകുപ്പ്  അനുവദിച്ചു.    

തിരുവനന്തപുരം: ജനങ്ങൾക്ക് ആശ്വാസ‍മാകാൻ മുടങ്ങിക്കിടക്കുന്ന ക്ഷേമ പെൻഷൻ വിതരണം ചെയ്യാനൊരുങ്ങി കേരളാ സ‍ർക്കാ‍ര്‍. സാമ്പത്തിക പ്രതിസന്ധിയെ തുടർ‍ന്ന് മൂന്ന് മാസത്തെ പെൻഷനാണ് മുടങ്ങിക്കിടക്കുന്നത്. ഇതിൽ ഒരു മാസത്തെ പെൻഷൻ  ജൂൺ 8 മുതൽ വിതരണം ചെയ്യുമെന്ന് ധനവകുപ്പ് അറിയിച്ചു. സംസ്ഥാനത്തെ 64 ലക്ഷം ആളുകൾക്കാണ് പെൻഷൻ ലഭിക്കുക. ഇതിനായി 950 കോടി രൂപ ധനവകുപ്പ് അനുവദിച്ചു.   

 

അതിനിടെ കടമെടുപ്പ് അനുമതി വൈകിപ്പിച്ചും ഗ്രാൻറ് വെട്ടിച്ചുരുക്കിയുമുള്ള കേന്ദ്ര കടുംപിടുത്തങ്ങൾ കാരണം സാമൂഹ്യ ക്ഷേമ പെൻഷൻ ഘടനയിൽ മാറ്റം വരുത്താനുള്ള നീക്കം സംസ്ഥാന സർക്കാര്‍ നടത്തുന്നതായുള്ള വിവരം പുറത്ത് വരുന്നുണ്ട്. ക്ഷേമ പെൻഷൻ മൂന്ന് മാസത്തിലൊരിക്കലാക്കുന്നത് അടക്കം ബദൽ നിര്‍ദ്ദേശങ്ങളാണ് ധനവകുപ്പിന്റെ സജീവ പരിഗണനയിലുള്ളത്.

കൂടുതൽ ഇവിടെ വായിക്കാം  കേന്ദ്രം ഗ്രാന്റ് വെട്ടി, പണമില്ലാതായതോടെ സാമൂഹ്യ ക്ഷേമ പെൻഷൻ ഘടനയിൽ മാറ്റം വരുത്താൻ കേരളത്തിന്റെ നീക്കം

 

PREV
click me!

Recommended Stories

യാത്രാ പ്രതിസന്ധി; ഇൻഡിഗോ സിഇഒയ്ക്ക് കാരണം കാണിക്കൽ നോട്ടീസ് നല്‍കി ഡിജിസിഎ, ഇന്ന് മറുപടി നൽകണം
സംസ്ഥാനത്ത് തദ്ദേശപ്പോര്; ആദ്യഘട്ടത്തിലെ പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും, കട്ടപ്പനയില്‍ കൊട്ടിക്കലാശം നടത്തി എൽഡിഎഫും എൻഡിഎയും