
തിരുവനന്തപുരം: നിയമനിർമ്മാണ സഭകളിൽ നടക്കുന്ന പ്രതിഷേധങ്ങളെ ക്രിമിനൽ കേസായി ചുരുക്കി വ്യാഖ്യാനിക്കാനുള്ള ശ്രമം ദൂരവ്യാപകമായ പ്രത്യാഘാതമുണ്ടാക്കുമെന്ന് സ്പീക്കർ എംബി രാജേഷ്. ജനാധിപത്യം ദുർബലമാക്കാനും ജനപ്രതിനിധികളെ കോടതി കയറ്റാനും ഇതുപയോഗിക്കപ്പെടാമെന്ന് സ്പീക്കർ പറഞ്ഞു. എന്നാൽ കേരള നിയമസഭയിലേതുപോലുള്ള സംഘർഷ സംഭവങ്ങൾ ആവർത്തിക്കരുത്. ഇത്തരം പ്രതിഷേധങ്ങളെ അതത് സാഹചര്യങ്ങളിൽ മാത്രമായി ചുരുക്കി വിലയിരുത്തുന്നത് ഉചിതമാകില്ലെന്നും സ്പീക്കർ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona