ഓണക്കിറ്റിലെ ഏലത്തിന് ​ഗുണനിലവാരമില്ലെന്ന ആരോപണം വാസ്തവ വിരുദ്ധമെന്ന് മന്ത്രി ജി ആർ അനിൽ

By Web TeamFirst Published Aug 21, 2021, 9:20 AM IST
Highlights

കൺസ്യൂമർ ഫെഡ് വഴി സംസ്ഥാനത്തെ കർഷകരിൽ നിന്ന് നേരിട്ടാണ് ഏലം ശേഖരിച്ചത്. പുറത്ത് നിന്നുള്ള ഏജൻസികൾക്ക് അതിൽ ഒരു പങ്കുമില്ല. 

തിരുവനന്തപുരം: ഓണക്കിറ്റിലെ ഏലത്തിന് ​ഗുണനിലവാരമില്ലെന്ന പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ ആരോപണത്തിന് മറുപടിയുമായി മന്ത്രി ജി ആർ അനിൽ. വി ഡി സതീശന്റെ ആരോപണം വാസ്തവ വിരുദ്ധമാണ്. ആരോപണം തള്ളിക്കളയേണ്ടതാണെന്നും മന്ത്രി ജി ആർ അനിൽ പറഞ്ഞു. 

ആരോപണം ഉയർന്ന സ്ഥിതിക്ക് പരിശോധിക്കാമെന്നും മന്ത്രി ജി ആർ അനിൽ പറഞ്ഞു. കൺസ്യൂമർ ഫെഡ് വഴി സംസ്ഥാനത്തെ കർഷകരിൽ നിന്ന് നേരിട്ടാണ് ഏലം ശേഖരിച്ചത്. പുറത്ത് നിന്നുള്ള ഏജൻസികൾക്ക് അതിൽ ഒരു പങ്കുമില്ല. കിറ്റ് വിതരണം ശരിയായി നടന്നിട്ടുണ്ട്. 71 ലക്ഷം പേർ കിറ്റുകൾ വാങ്ങി. നേരിട്ട് കൊണ്ടുപോയി കൊടുത്തിട്ടുള്ള കിറ്റുകളുടെ കണക്ക് കൂടി ഉൾപ്പെടുത്താൻ ഉണ്ടെന്നും മന്ത്രി ജി ആർ അനിൽ പറഞ്ഞു.

ഓണക്കിറ്റിലെ ഏലത്തിന് ​ഗുണനിലവാരമില്ലെന്നായിരുന്നു പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ ആരോപണം. തമിഴ്നാട്ടിലെ ഇടനിലക്കാരാണ് ഇതിന് പിന്നിലെന്നും വലിയ അഴിമതി നടന്നിട്ടുണ്ടെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ആരോപിച്ചിരുന്നു. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!