എസ്എസ്എൽസി പരീക്ഷാ ഫലം ഇന്ന് പ്രഖ്യാപിക്കും

By Web TeamFirst Published Jul 14, 2021, 6:58 AM IST
Highlights

ഗ്രെയ്സ് മാർക്ക് ഇല്ല എന്നതാണ് ഇത്തവണത്തെ പ്രത്യേകത. എന്നാൽ മൂല്യനിർണ്ണയം ഉദാരമാക്കിയതുകൊണ്ട് വിജയശതമാനം ഉയരാനാണ് സാധ്യത.

തിരുവനന്തപുരം: കഴിഞ്ഞ അധ്യയന വര്‍ഷത്തെ എസ്എസ്എൽസി പരീക്ഷാ ഫലം ഇന്ന് പ്രഖ്യാപിക്കും. രണ്ട് മണിക്ക് പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിയാണ് ഫലപ്രഖ്യാപനം നടത്തുക. സർക്കാരിന്‍റെ വിവിധ വെബ്സൈറ്റിലും കൈറ്റ് വിക്ടേഴ്സിന്‍റെ ആപ്പിലും ഫലം ലഭ്യമാകും. 

ഇത്തവണ കൊവിഡ് സാഹചര്യത്തിലായിരുന്നു പരീക്ഷയും മൂല്യനിർണ്ണയവും. ഗ്രെയ്സ് മാർക്ക് ഇല്ല എന്നതാണ് ഇത്തവണത്തെ
പ്രത്യേകത. എന്നാൽ മൂല്യനിർണ്ണയം ഉദാരമാക്കിയതുകൊണ്ട് വിജയശതമാനം ഉയരാനാണ് സാധ്യത. കഴിഞ്ഞ വർഷമായിരുന്നു സംസ്ഥാനത്തെ ഏറ്റവും വലിയ വിജയശതമാനം. 98.82ശതമാനം വിദ്യാർത്ഥികളും കഴിഞ്ഞ അധ്യയന വര്‍ഷത്തില്‍ വിജയിച്ചിരുന്നു.

പരീക്ഷാഫലം അറിയാനുള്ള വെബ്സൈറ്റുകള്‍

http://keralapareekshabhavan.in

http://sslcexam.kerala.gov.in

www.results.kite.kerala.gov.in

http://results.kerala.nic.in

www.prd.kerala.gov.in

www.sietkerala.gov.in

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ  അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ്  അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona 

click me!