സംസ്ഥാനത്തെ എസ്എസ്എൽസി, ഹയർ സെക്കൻഡറി, വിഎച്ച്എസ്ഇ പൊതുപരീക്ഷാ തീയതികൾ പ്രഖ്യാപിച്ചു

Published : Nov 12, 2026, 04:18 PM ISTUpdated : Nov 12, 2026, 04:37 PM IST
sscl exam

Synopsis

സംസ്ഥാനത്തെ എസ്.എസ്.എൽ.സി, ഹയർ സെക്കൻഡറി, വി.എച്ച്.എസ്.ഇ പൊതുപരീക്ഷാ തീയതികൾ പ്രഖ്യാപിച്ചു

തിരുവനന്തപുരം : സംസ്ഥാനത്തെ 2027 ലെ എസ്.എസ്.എൽ.സി, ഹയർ സെക്കൻഡറി, വി.എച്ച്.എസ്.ഇ പൊതുപരീക്ഷാ തീയതികൾ പ്രഖ്യാപിച്ചു. മാർച്ച് ഒന്നിനാണ് എസ്.എസ്.എൽ.സി പരീക്ഷകൾ ആരംഭിക്കുന്നത്. ഏപ്രിൽ 5 മുതൽ മൂല്യ നിർണയം തുടങ്ങും. മെയ് മാസം ആദ്യവാരം ഫലം പ്രസിദ്ധീകരിക്കും. മോഡൽ പരീക്ഷ ഫെബ്രുവരി 16 മുതൽ -20 വരെ നടത്തും. 4 25,000 വിദ്യാർത്ഥികളാണ് ഇത്തവണ എസ്എസ്എൽസി പരീക്ഷ എഴുതുന്നത്.

ഹയർ സെക്കൻഡറി/ വിഎച്ച് എസ് ഇ ഒന്ന് രണ്ട് വർഷ പരീക്ഷകൾ മാർച്ച് രണ്ടിന് തുടങ്ങും. മാർച്ച് 2 മുതൽ മാർച്ച് 30 വരെയാണ് പരീക്ഷകൾ നടക്കുക. മാർച്ച് 12 ,30 തീച്ചതികളിൽ മാത്രം ഉച്ചക്ക് 2 മണിക്കും ബാക്കി ദിവസങ്ങളിൽ രാവിലെ 9: 30 നും പരീക്ഷ ആരംഭിക്കുന്ന രീതിയിലാണ് ടൈംടേബിൾ സജീകരിച്ചിരിക്കുന്നത്. രണ്ടാം വർഷ ഹയർ സെക്കണ്ടറി പ്രാക്ടിക്കൽ ജനുവരി 25-ന്ആരംഭിക്കും.മോഡൽ പരീക്ഷ ഫെബ്രുവരി 11 മുതൽ ഫെബ്രുവരി 24 വരെ നടക്കും. മെയ് 15ന് ഹയർസെക്കൻഡറി ഫലം പ്രഖ്യാപിക്കും.

ഒന്നും രണ്ടും വർഷ ഹയർ സെക്കണ്ടറി പരീക്ഷകൾക്കായി കേരളം, ഗൾഫ്, ലക്ഷദ്വീപ് എന്നിവിടങ്ങളിലായി 2000-ത്തോളം പരീക്ഷാ കേന്ദ്രങ്ങളാണ് സജീകരിച്ചിട്ടുള്ളത്. ഏകദേശം 9 ലക്ഷം വിദ്യാർത്ഥികൾ പരീക്ഷ എഴുതും. ഒന്നും രണ്ടും വർഷ വൊക്കേഷണൽ ഹയർ സെക്കണ്ടറി പരീക്ഷകൾ 389 കേന്ദ്രങ്ങളിലായി ഏകദേശം 53,000 വിദ്യാർത്ഥികളാണ് എഴുതുന്നത്

ക്രിസ്മസ് പരീക്ഷ

ഈ അധ്യയന വർഷത്തെ സ്കൂൾ ക്രിസ്മസ് പരീക്ഷകൾ ഡിസംബർ 8 മുതൽ 17 വരെ നടക്കും. എൽ.പി ക്ലാസുകൾക്ക് ഡിസംബർ 11 മുതൽ 17 വരെയാണ് പരീക്ഷ. ഡിസംബർ 18-ന് സ്കൂളുകളിൽ ക്രിസ്മസ് ആഘോഷങ്ങൾ സംഘടിപ്പിച്ച ശേഷം അവധിക്കായി അടയ്ക്കും. 10 ദിവസത്തെ അവധിക്ക് ശേഷം ഡിസംബർ 28-ന് സ്കൂളുകൾ വീണ്ടും തുറന്നു പ്രവർത്തിക്കും

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ഉദ്യോഗസ്ഥ സുരക്ഷയിൽ മിൽമ നെയ്യ് ശബരിമലയിലേക്ക്; ആദ്യ ഘട്ടത്തിൽ എത്തുന്നത് 5000 ലിറ്റർ നെയ്യ്
വളർമതിക്ക് പിന്തുണയുമായി പ്രതിപക്ഷം; എൽപിഎസ്ടി സമര വേദി സന്ദർശിച്ച് എംവി ഗോവിന്ദനും രാജീവ് ചന്ദ്രശേഖരനും അടക്കമുള്ള നേതാക്കൾ