എസ്എസ്എൽസി - പ്ലസ് ടു പരീക്ഷകളിൽ ഊന്നൽ നൽകേണ്ട പാഠഭാഗങ്ങൾ ഇന്ന് പ്രസിദ്ധീകരിക്കും

By Web TeamFirst Published Dec 31, 2020, 6:12 AM IST
Highlights

ഉത്തരമെഴുതേണ്ടതിന്റെ ഇരട്ടി ചോദ്യങ്ങൾ ചോദ്യപേപ്പറിലുണ്ടാകും. ജനുവരി ആദ്യവാരത്തിൽ തന്നെ എസ്.എസ്.എൽ.സി പരീക്ഷക്കുള്ള ചോദ്യേപപ്പർ തയാറാക്കുന്നതിന്റെ മുന്നോടിയായുള്ള ശിൽപ്പശാല പരീക്ഷഭവനിൽ ആരംഭിക്കും

തിരുവനന്തപുരം: എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ വിദ്യാർത്ഥികൾ ഊന്നൽ നൽകേണ്ട പാഠഭാഗങ്ങൾ ഇന്ന് പ്രസിദ്ധീകരിക്കും. പാഠഭാഗങ്ങൾ നിശ്ചയിക്കാനുള്ള വിഷയാടിസ്ഥാനത്തിലുള്ള ശിൽപ്പശാല  എസ്.സി.ഇ.ആർ.ടിയിൽ പൂർത്തിയായി. 40 ശതമാനം പാഠഭാഗങ്ങൾക്കാണ് ഊന്നൽ നൽകുക. ഈ പാഠഭാഗങ്ങളിൽ നിന്ന് തന്നെ പരമാവധി മാർക്കിനുള്ള ചോദ്യങ്ങളുണ്ടാകും. 

ഉത്തരമെഴുതേണ്ടതിന്റെ ഇരട്ടി ചോദ്യങ്ങൾ ചോദ്യപേപ്പറിലുണ്ടാകും. ജനുവരി ആദ്യവാരത്തിൽ തന്നെ എസ്.എസ്.എൽ.സി പരീക്ഷക്കുള്ള ചോദ്യേപപ്പർ തയാറാക്കുന്നതിന്റെ മുന്നോടിയായുള്ള ശിൽപ്പശാല പരീക്ഷഭവനിൽ ആരംഭിക്കും.  നാളെ മുതൽ  സ്കൂളിലെത്തുന്ന വിദ്യാർഥികൾക്ക് മാതൃക ചോദ്യപേപ്പറുകൾ ലഭ്യമാക്കും. ഊന്നൽ നൽകുന്ന പാഠഭാഗങ്ങളെ അധികരിച്ചായിരിക്കും സ്കൂളുകളിൽ പ്രധാനമായും റിവിഷൻ നടത്തുക. 

click me!