
തിരുവനന്തപുരം: ഈ വര്‍ഷത്തെ എസ്എസ്എല്‍സി പരീക്ഷ ഫലം ഇന്ന് പ്രഖ്യാപിക്കും. ഉച്ചയ്ക്ക് രണ്ട് മണിക്കാണ് ഔദ്യോഗിക ഫലപ്രഖ്യാപനം നടത്തുക. രാവിലെ ഒൻപതിന് പരീക്ഷാ ബോർഡ് ചേർന്ന് ഫലം അംഗീകരിക്കും. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനിൽക്കുന്നതിനാൽ വിദ്യാഭ്യാസ മന്ത്രിക്ക് പകരം വിദ്യാഭ്യാസ സെക്രട്ടറി ആകും ഫലം പ്രഖ്യാപിക്കുക. തെരഞ്ഞെടുപ്പ് കാരണം മൂന്ന് ഘട്ടങ്ങളായാണ് ഇത്തവണ മൂല്യ നിർണ്ണയം നടത്തിയത്.
എസ്എസ്എൽസിക്കൊപ്പം ടിഎച്ച്സ്എല്‍സി, ടിഎച്ച്സ്എല്‍സി (ഹിയറിംഗ് ഇംപേര്‍ഡ്), എസ്എസ്എല്‍സി(ഹിയറിംഗ് ഇംപേര്‍ഡ്), എഎച്ച്എസ്എല്‍സി എന്നീ പരീക്ഷകളുടെ ഫലപ്രഖ്യാപനവും ഉണ്ടായിരിക്കുന്നതാണ്.
ഒദ്യോഗിക ഫലപ്രഖ്യാപനത്തിന് ശേഷം സംസ്ഥാനസര്‍ക്കാരിന്‍റെ അഞ്ച് വെബ് സൈറ്റുകളിലൂടെ ഫലം അറിയാം.
1. keralapareeksahabhavan.in
2. sslcexam.kerala.gov.in
3. results.kite.kerala.gov.in
4. results.kerala.nic.in
5. prd.kerala.gov.in
ഫലം പി ആര്‍ഡി ലൈവ് മൊബൈല്‍ ആപ്പിലൂടെയും അറിയാനാകും. എസ്എസ്എല്‍സി(എച്ച്ഐ), ടിഎച്ച്സ്എല്‍സി (ഹിയറിംഗ് ഇംപേര്‍ഡ്) എന്നിവയുടെ ഫലം sslchiexam.kerala.gov.in എന്ന ലിങ്കിലും ടിഎച്ച്എസ്എല്‍സി ഫലം thslcexam.kerala.gov.in എന്ന ലിങ്കിലും ലഭ്യമാവും. ഈ വര്‍ഷത്തെ ഹയർസെക്കണ്ടറി പരീക്ഷ ഫലം ബുധനാഴ്ച പ്രഖ്യാപിക്കും.