ഐക്യകേരളത്തിന് ഇന്ന് അറുപത്തിയാറാം പിറന്നാൾ; പ്രതീക്ഷകളോടെ കേരളപ്പിറവിയെ വരവേറ്റ് മലയാളികള്‍

Published : Nov 01, 2022, 07:58 AM ISTUpdated : Oct 30, 2023, 11:56 AM IST
ഐക്യകേരളത്തിന് ഇന്ന് അറുപത്തിയാറാം പിറന്നാൾ; പ്രതീക്ഷകളോടെ കേരളപ്പിറവിയെ വരവേറ്റ് മലയാളികള്‍

Synopsis

വിദ്യാഭ്യാസത്തിന്റെയും ആരോഗ്യത്തിന്റെയും സൂചികകളിൽ ഇന്ത്യയിൽ ഒന്നാം സ്ഥാനത്താണ് നമ്മുടെ സംസ്ഥാനം. രണ്ട് പ്രളയങ്ങൾ തകർത്തെറിഞ്ഞിട്ടും പൂർവാധികം ശക്തിയോടെ നമ്മൾ തിരികെ വന്നു

തിരുവനന്തപുരം: രണ്ട് പ്രളയവും കൊവിഡ് അതിജീവനവും കടന്ന് അറുപത്തിയാറാം ജന്മദിനമാഘോഷിച്ച് കേരളം.  തുടരെയുണ്ടായ പ്രതിസന്ധികളെ ഒറുമിച്ച് നേരിട്ട കേരള ജനത പുതിയ പ്രതീക്ഷകളോടെ കേരളപ്പിറവിയെ വരവേറ്റു. തിരുവിതാംകൂര്‍, കൊച്ചി, മലബാര്‍ നാട്ടുരാജ്യങ്ങൾ സംയോജിപ്പിച്ച് 1956 നവംബര്‍ ഒന്നിനാണ് ഭാഷാടിസ്ഥാനത്തിലുള്ള ഇന്നത്തെ കേരളത്തിന്‍റെ രൂപീകരണം.

കേര വൃക്ഷങ്ങളുടെ നാടായതിനാൽ കേരളമെന്ന പേര് കിട്ടിയെന്നാണ് വാക്മൊഴി. എന്നാൽ ചേരന്മാര്‍ ഭരിച്ചിരുന്ന ചേരളം. പറഞ്ഞ് പറഞ്ഞ് കേരളമായെന്ന് വാദിക്കുന്നവരുമുണ്ട്. പുഴകളും, കടലും, കായലും, കുന്നും, മലകളുമൊക്കെയായി പ്രകൃതി ആവോളം അനുഗ്രഹിച്ചലോകത്തെ ഏറ്റവും സുന്ദരമായ സ്ഥലം ദൈവത്തിന്റെ സ്വന്തം നാടെന്ന പേരിൽ ലോകമെമ്പാടും തിളങ്ങുന്നു.

വിദ്യാഭ്യാസത്തിന്റെയും ആരോഗ്യത്തിന്റെയും സൂചികകളിൽ ഇന്ത്യയിൽ ഒന്നാം സ്ഥാനത്താണ് നമ്മുടെ സംസ്ഥാനം. രണ്ട് പ്രളയങ്ങൾ തകർത്തെറിഞ്ഞിട്ടും പൂർവാധികം ശക്തിയോടെ നമ്മൾ തിരികെ വന്നു. ജാതി, മത, രാഷ്ട്രീയ ഭേദമന്യേ മലയാളിയെന്ന വികാരത്തോടെ എല്ലാ പ്രതിസന്ധികളെയും അതീജീവിച്ച് മുന്നേറുകയാണ് കേരളം. കേരളപ്പിറവി ആഘോഷത്തിന്റെ ഭാ​ഗമായി സംസ്ഥാന സർക്കാരിന്റെ നേതൃത്വത്തിൽ വിവിധ പരിപാടികൾ സംഘടിപ്പിക്കുന്നുണ്ട്.

കന്യാകുമാരി ജില്ലയിലെ മലയാളികൾക്കുമിന്ന്‌ കേരളപ്പിറവിദിനമാണ്. 1956 നവംബർ ഒന്നിനാണ് തിരുവിതാംകൂർ, തിരുകൊച്ചി, മലബാർ എന്നിവയെ സംയോജിപ്പിച്ച്‌ ഐക്യകേരളം രൂപീകരിച്ചത്‌. അന്ന് തിരുവിതാംകൂറിന്റെ അതിർത്തി കന്യാകുമാരി ജില്ലയിലെ ആരുവായ്‌മൊഴിയായിരുന്നു. കന്യാകുമാരിയിലെ മലയാളികളും ഇന്ന് കേരളപ്പിറവി ആഘോഷിക്കും. 

മലയാള ദിനാഘോഷത്തിന്റെയും ഭരണഭാഷാ വാരാഘോഷത്തിന്റെയും സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ ചൊവ്വാഴ്ച പകൽ 12ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. മന്ത്രി ആന്റണി രാജു അധ്യക്ഷനാകും. മന്ത്രി വി എൻ വാസവൻ മുഖ്യപ്രഭാഷണം നടത്തും. ചീഫ് സെക്രട്ടറി വി പി ജോയ് ഉദ്യോഗസ്ഥർക്ക് ഭരണഭാഷ ചൊല്ലിക്കൊടുക്കും. മലയാള ഭാഷയ്ക്ക്‌ നൽകിയ വിലപ്പെട്ട സംഭാവനകൾ കണക്കിലെടുത്ത് എം മുകുന്ദൻ, പ്രൊഫ. വി മധുസൂദനൻ നായർ എന്നിവരെ ആദരിക്കും.

Read More : Kerala Piravi 2022: കേരളത്തിന്‍റെ ജന്മദിനാഘോഷത്തില്‍ നേരാം പ്രിയപ്പെട്ടവര്‍ക്ക് ആശംസകള്‍...

PREV
Read more Articles on
click me!

Recommended Stories

രാഷ്‌ട്രീയാവേശം അലതല്ലിയ തദ്ദേശ തെരഞ്ഞെടുപ്പിൽ തലസ്ഥാനമടക്കം 7 ജില്ലകളിൽ ഇന്ന് നിശബ്ദ പ്രചാരണം, 36630 സ്ഥാനാർഥികൾ ജനവിധി തേടുന്നു; നാളെ വിധിയെഴുത്ത്
നാളിതുവരെയുള്ള ദിലീപിന്‍റെ നിലപാട് തള്ളി പൾസർ സുനി, നടിയെ ആക്രമിച്ച കേസിൽ അതിനിർണായക വിധി അറിയാൻ മണിക്കൂറുകൾ മാത്രം; ഉറ്റുനോക്കി രാജ്യം