സംസ്ഥാന ടെലിവിഷൻ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു, ഏഷ്യാനെറ്റ് ന്യൂസിന് മൂന്ന് പുരസ്കാരങ്ങൾ

By Web TeamFirst Published Sep 19, 2020, 4:59 PM IST
Highlights

മുങ്ങുന്ന മൺറോ തുരുത്തിന്‍റെ കഥ പറഞ്ഞ നിഷാന്തിന്‍റെ Sinking Island മികച്ച പരിസ്ഥിതി - ശാസ്ത്ര ചിത്രമായപ്പോൾ, ആലപ്പാടിന്‍റെ അതിജീവനവും പോരാട്ടവും പറഞ്ഞ ഡോക്യുമെന്‍ററിക്ക് കെ പി റഷീദ് മികച്ച ഇൻവെസ്റ്റിഗേറ്റീവ് ജേണലിസ്റ്റായി. മികച്ച വിദ്യാഭ്യാസചിത്രം ഷിലറ്റ് സിജോയുടെ ഞങ്ങളിങ്ങനാണ് ഭായ് എന്ന പരിപാടിയിലെ പഞ്ഞിമിട്ടായി എന്ന എപ്പിസോഡാണ്. 

തിരുവനന്തപുരം: 2019-ലെ സംസ്ഥാനടെലിവിഷൻ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. ഏഷ്യാനെറ്റ് ന്യൂസ് മൂന്ന് പുരസ്കാരങ്ങൾ നേടി. മുങ്ങുന്ന മൺറോ തുരുത്തിന്‍റെ കഥ പറഞ്ഞ, നിഷാന്ത് മാവിലവീട്ടിൽ സംവിധാനം ചെയ്ത, Sinking Island മികച്ച പരിസ്ഥിതി, ശാസ്ത്ര ചിത്രമായപ്പോൾ, ആലപ്പാടിന്‍റെ അതിജീവനവും പോരാട്ടവും പറഞ്ഞ ഡോക്യുമെന്‍ററിയിലൂടെ കെ പി റഷീദ് മികച്ച ഇൻവെസ്റ്റിഗേറ്റീവ് ജേണലിസ്റ്റായി. മികച്ച വിദ്യാഭ്യാസചിത്രം ഷിലറ്റ് സിജോയുടെ ഞങ്ങളിങ്ങനാണ് ഭായ് എന്ന പരിപാടിയിലെ പഞ്ഞിമിട്ടായി എന്ന എപ്പിസോഡാണ്. 

ആലപ്പാട് സമരത്തിന്‍റെ അറിയാക്കഥകളും തീരദേശവാസികളുടെ ദുരിതജീവിതങ്ങളും ആഴത്തിൽ പരിശോധിക്കുന്നതായിരുന്നു 'കരിമണൽ റിപ്പബ്ലിക്' എന്ന ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈൻ ചെയ്ത ഡോക്യുമെന്‍ററി. ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനിലെ അസോസിയേറ്റ് എഡിറ്റർ കെ പി റഷീദ് സംവിധാനം ചെയ്ത ചിത്രത്തിന്‍റെ ക്യാമറ പി ടി മിൽട്ടന്‍റേതാണ്. ചിത്രസംയോജനം ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈൻ എഡിറ്റർ ഷഫീക്ക് ഖാൻ.

എപ്പിസോഡ് ഇവിടെ കാണാം:

ഭൂപടത്തിൽ നിന്ന് ഇല്ലാതായിപ്പോകുന്ന ഒരിടം - മൺറോ തുരുത്തിനെക്കുറിച്ചുള്ള വൈഡ് ആംഗിൾ വാർത്താചിത്രമായ 'Sinking Island', മികച്ച പരിസ്ഥിതി, ശാസ്ത്രചിത്രമായി തെരഞ്ഞെടുക്കപ്പെട്ടു. ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈൻ ചീഫ് വീഡിയോ പ്രൊഡ്യൂസറായ നിഷാന്ത് മാവിലവീട്ടിലാണ് ചിത്രം ഒരുക്കിയത്. ക്യാമറ - പി ടി മിൽട്ടൻ, രാജീവ് സോമശേഖരൻ. ചിത്രസംയോജനം: ഷഫീക്ക് ഖാൻ. ഈ രണ്ട് വാർത്താ ചിത്രങ്ങളുടെയും ഗ്രാഫിക്സ് - ബിസ്മി ദാസ്, പ്രമോദ് കെ.ടി, സബ് ടൈറ്റിൽ - ബാബു രാമചന്ദ്രൻ.

മികച്ച വിദ്യാഭ്യാസചിത്രമായി ഏഷ്യാനെറ്റ് ന്യൂസിൽ സംപ്രേഷണം ചെയ്ത ഞങ്ങളിങ്ങനാണ് ഭായ് എന്ന പരിപാടിയിലെ പഞ്ഞി മുട്ടായ് എന്ന എപ്പിസോഡ് തെരഞ്ഞെടുക്കപ്പെട്ടു. ഏഷ്യാനെറ്റ് ന്യൂസിലെ സീനിയർ പ്രൊഡ്യൂസർ ഷിലറ്റ് സിജോ സംവിധാനം ചെയ്ത പരിപാടിയുടെ ക്യാമറ ചന്തു പ്രവദാണ്. എഡിറ്റ്: പ്രസൂൺ കൂത്തുപറമ്പ്. ശബ്ദലേഖനം: ധനേഷ് രാജൻ ആർ, പ്രതീക് കെ ആർ, ഗ്രാഫിക്സ് സുബിൻ മോഹൻ, സജീർ കെ കെ, ക്യാമറ സഹായം പീറ്റർ. 

എപ്പിസോഡ് കാണാം:

മികച്ച ടിവി ഷോ ആയി മഴവിൽ മനോരമയിലെ ബിഗ് സല്യൂട്ട് തെരഞ്ഞെടുക്കപ്പെട്ടു. മികച്ച കോമഡി ഷോ മഴവിൽ മനോരമയിലെ മറിമായം. മികച്ച വാർത്താ അവതാരക മാതൃഭൂമി ന്യൂസിലെ ആര്യ പി. മികച്ച അവതാരകനായി സ്നേക്ക് മാസ്റ്റർ എന്ന പരിപാടിയിലൂടെ വാവാ സുരേഷ് തെരഞ്ഞെടുക്കപ്പെട്ടു. മികച്ച അഭിമുഖ പരിപാടിയ്ക്ക് 24 ന്യൂസിലെ ജനകീയ കോടതിയിലൂടെ അരുൺ കുമാറും, ഗോപീകൃഷ്ണനും തെരഞ്ഞെടുക്കപ്പെട്ടു. 

click me!