
ദില്ലി:ഒന്നാം ക്ലാസ് പ്രവേശനത്തിലെ ആറു വയസ് മാനദണ്ഡമെന്ന കേന്ദ്ര നിർദ്ദേശം അറിഞ്ഞത് മാധ്യമങ്ങളിലൂടെയാണെന്നും, ഔദ്യോഗികമായി അറിയിപ്പ് കിട്ടിയിട്ടില്ലെന്നുമുള്ള വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിയുടെ വാദം തള്ളി കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം. കേന്ദ്ര ഉത്തരവിന് കേരളം ഇതുവരെ മറുപടി നൽകിയിട്ടില്ലെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയ വൃത്തങ്ങൾ അറിയിച്ചു .കേന്ദ്ര ഭരണ പ്രദേശങ്ങൾ ഉൾപ്പെടെ 22 സംസ്ഥാനങ്ങൾ ഉത്തരവ് നടപ്പാക്കി. കേരളം അടക്കം എട്ട് ഇടങ്ങളിൽ മാത്രമാണ് നടപ്പാക്കാത്തത്. ഈ സാഹചര്യത്തിലാണ് 2021 ൽ നൽകിയ നിർദ്ദേശങ്ങൾ വീണ്ടും ആവർത്തിച്ചത് .ഫെബ്രുവരി 9 നാണ് വീണ്ടും നിർദേശം നൽകി കേന്ദ്രം സർക്കുലർ ഇറക്കിയത്.
ഒന്നാം ക്ലാസ് പ്രവേശനത്തിലെ ആറു വയസ് മാനദണ്ഡം സംസ്ഥാനത്ത് കൂടിയാലോചനകൾക്ക് ശേഷം മാത്രം നടപ്പിലാക്കുമെന്ന് മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു. കേന്ദ്ര നിർദ്ദേശം പാടെ തള്ളുന്നില്ല .കേന്ദ്ര നിർദേശം നടപ്പിലാക്കണമെങ്കിൽ പാഠപുസ്തകങ്ങളിൽ അടക്കം മാറ്റം വരുത്തണം. കേരളത്തിന്‍റെ സാഹചര്യം കൂടി പരിഗണിക്കുമെന്നും അദ്ദേഹം അറിയിച്ചു
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam