'പറഞ്ഞ പോലെ' വേനൽമഴ എത്തി, പത്തനംതിട്ടയിലും കോട്ടയത്തും വിവിധ ഇടങ്ങളിൽ മഴ; രാത്രി കൂടുതൽ ജില്ലകളിൽ സാധ്യത

Published : Mar 15, 2023, 07:30 PM ISTUpdated : Mar 15, 2023, 07:37 PM IST
'പറഞ്ഞ പോലെ' വേനൽമഴ എത്തി, പത്തനംതിട്ടയിലും കോട്ടയത്തും വിവിധ ഇടങ്ങളിൽ മഴ; രാത്രി കൂടുതൽ ജില്ലകളിൽ സാധ്യത

Synopsis

രാത്രി സംസ്ഥാനത്തെ വിവിധ ജില്ലകളിൽ മഴ ലഭിച്ചേക്കുമെന്നും കാലാവസ്ഥ വകുപ്പ് പ്രവചിച്ചിട്ടുണ്ട്

തിരുവനന്തപുരം: കാലാവസ്ഥ വകുപ്പ് പ്രവചിച്ച പോലെ സംസ്ഥാനത്ത് വേനൽമഴ തുടങ്ങി. വൈകിട്ടോടെ പത്തനംതിട്ടയിലെ വിവിധ മേഖലകളിൽ മഴ ലഭിച്ചു. ഇതിന് പിന്നാലെ കോട്ടയത്തും വേനൽ ചൂടിന് ആശ്വാസവുമായി വിവിധ ഇടങ്ങളിൽ മഴ എത്തി. 4 മണിക്ക് ശേഷം പുറത്തിറക്കിയ അറിയിപ്പിൽ വൈകിട്ടോടെ പത്തനംതിട്ടയടക്കമുള്ള ജില്ലകളിൽ മഴ ലഭിക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് പറഞ്ഞിരുന്നു. ആറ് മണിയോടെ പുറത്തിറക്കിയ അറിയിപ്പിൽ കോട്ടയം ജില്ലയിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിയോടു കൂടിയ മഴയ്ക്കും മണിക്കൂറിൽ 40 കീ.മി വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന കാറ്റിനും സാധ്യതയുണ്ട്. കാലാവസ്ഥ വകുപ്പ് പ്രവചിച്ച പോലെ മഴ എത്തിയതിന്‍റെ ആശ്വാസത്തിലാണ് രണ്ട് ജില്ലകളിലുമുള്ളവർ. രാത്രി കൂടുതൽ ജില്ലകളിൽ മഴ സാധ്യത പ്രവചിച്ചിട്ടുണ്ട്. പാലക്കാട്, മലപ്പുറം എന്നീ  ജില്ലകളിലാണ് മഴയ്ക്ക് കൂടുതൽ സാധ്യത.

പ്രതിമ ഭൗമിക്ക് രാജിവച്ചു, വീണ്ടും പോരാട്ടം; മണിക് സർക്കാരിന്‍റെ 'സ്വന്തം' മണ്ഡലത്തിൽ സിപിഎമ്മിന് ഒരവസരം കൂടി!

അതേസമയം മാർച്ച് 15 മുതൽ 17 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് നേരത്തെ പ്രവചിച്ചിട്ടുണ്ട്. മലയോരമേഖലകളിലാണ് കൂടുതൽ മഴ സാധ്യത. തെക്കൻ കേരളത്തിലും മധ്യ കേരളത്തിലും ആദ്യം മഴ ലഭിച്ചേക്കും. പിന്നീട് വടക്കൻ കേരളത്തിലും മഴ ലഭിക്കുമെന്നുമാണ് വ്യക്തമാകുന്നത്.

അതിനിടെ കേരള തീരത്ത് ഉയർന്ന തിരമാല ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്. കേരള തീരത്ത് 16-03-2023 രാത്രി 11.30 വരെ 0.4 മുതൽ 0.9 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചു

മൽസ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കുക

1. കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണം.

2. മൽസ്യബന്ധന യാനങ്ങൾ (ബോട്ട്, വള്ളം, മുതലായവ) ഹാർബറിൽ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കുക. വള്ളങ്ങൾ തമ്മിൽ സുരക്ഷിത അകലം പാലിക്കുന്നത് കൂട്ടിയിടിച്ചുള്ള അപകട സാധ്യത ഒഴിവാക്കാം. മൽസ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണം.

3. ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണ്ണമായും ഒഴിവാക്കുക.

PREV
Read more Articles on
click me!

Recommended Stories

ദേശീയപാത തകർന്നത് ആരുടെ പിടലിക്ക് ഇടണമെന്ന് മുഖ്യമന്ത്രി പറയണം: സണ്ണി ജോസഫ്
ഇഡി നോട്ടീസിൽ ആദ്യമായി പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ; 'ഇത്ര മാത്രം പരിഹാസ്യമായ കാര്യമെന്നേ പറയാനുള്ളൂ'